Friday, November 22, 2024
HomeUS Newsഫൊക്കാനയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെബിനാർ ജനുവരി 20 ശനിയാഴ്ച

ഫൊക്കാനയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെബിനാർ ജനുവരി 20 ശനിയാഴ്ച

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് :  ഫൊക്കാനയുടെ    നേതൃത്വത്തില്‍   2024  ജനുവരി 20   ശനിയാഴ്ച രാവിലെ 11 .00 (EST ) മണിക്ക്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും . മികച്ച IT പ്രൊഫഷണലായ   സോണി അമ്പൂക്കൻ  പ്രഭാഷണം നടത്തുകയും അതിന്റെ സാദ്യതകളെ പറ്റി  വിവരിക്കുകയും പ്രേഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നതായിരിക്കും.  ഫൊക്കാനയുടെ  അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയാണ് അദ്ദേഹം.ഇന്ന് ഏറ്റവും അധികം നാം കേൾക്കുന്ന വാക്കാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന  വാക്ക് യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് .ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത് മനുഷ്യനെപ്പോലെ ചിന്തിക്കാനും അവരുടെ പ്രവർത്തനങ്ങളെ അനുകരിക്കാനും പ്രോഗ്രാം ചെയ്ത യന്ത്രങ്ങളിലെ മനുഷ്യബുദ്ധിയുടെ അനുകരണത്തെ സൂചിപ്പിക്കുന്നു. മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട സ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരു യന്ത്രത്തിനും ഈ പദം പ്രയോഗിക്കാവുന്നതാണ്. വിജ്ഞാനിക പ്രവർത്തനങ്ങളെ അനുകരിക്കാൻ കഴിയുന്ന യന്ത്രങ്ങളോ അല്ലെങ്കിൽ  സോഫ്റ്റ്വെയറുകളോ  പ്രശ്നങ്ങൾ പരിഹരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലക്ഷ്യമിടുന്നു. ഓരോ ചുവടിലും  പറയാതെ തന്നെ സ്വന്തമായി കാര്യങ്ങൾ പഠിക്കാനും ചെയ്യാനും കഴിയുന്ന ഒരു സൂപ്പർ സ്മാർട്ട് റോബോട്ട് ചെയ്യുന്ന കാര്യങ്ങൾ നമ്മൾ മനസ്സിൽ സങ്കൽപ്പിച്ചാൽ ഇത് എന്താണ് എന്ന് മനസിലാക്കാം . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപരമായി കമ്പ്യൂട്ടർ സയൻസിന്റെ ഒരു മേഖലയാണ്, അത് യന്ത്രങ്ങളെ സ്മാർട്ടും കൂടുതൽ കഴിവുള്ളതുമാക്കി മാറ്റുന്നു. വൻതോതിലുള്ള സാമ്പത്തിക വളർച്ചയ്ക്കും വ്യക്തികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള വാഗ്ദാനമാണ് AIക്കുള്ളത്, എന്നാൽ സമൂഹം ഇപ്പോഴും അഭിമുഖീകരിക്കാൻ പഠിക്കുന്ന വെല്ലുവിളികളും ധാർമ്മിക പരിഗണനകളും (ethical concerns) ഇത് ഉയർത്തുന്നു. ഇതിനെക്കുറിച്ചു  ആളുകളിൽ  അവബോധം ഉണ്ടാക്കുക എന്നതുകൂടിയാണ് ഈ സെമിനാറിന്റെ ലക്‌ഷ്യം.തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എൻ.ഐ.ടി. സൂററ്റ്‌കലിൽ നിന്നും എം ടെക്ക് ബിരുദാന്തര ബിരുദം നേടിയ ശേഷം  കാമ്പസ് ഇന്റർവ്യൂവിലൂടെ  ടി.സി.എസ് എന്ന കമ്പനി വഴി അമേരിക്കയിൽ എത്തിയ സോണി വിവിധ റോളുകളിലായി വിവിധ നഗരങ്ങളിൽ ഐ.ടി. മാനേജ്‌മെന്റ് – ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണൽ ആണ്. സീയാറ്റിലായിരുന്നു ആരംഭം. പിന്നീട് ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ നഗരങ്ങളിലും പ്രവർത്തിച്ച ശേഷം 2008 മുതൽ കണറ്റിക്കട്ടിൽ  സ്ഥിരതാമസമാക്കി. ഇതിനിടെ   യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എം.ബി. എ, എം.ഐ. ടി. സ്ലോൺ മാനേജ്‌മെന്റിൽ നിന്ന് എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ എന്നീ ഉന്നത ബിരുദങ്ങളും  കരസ്ഥമാക്കി.ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ സെക്രട്ടറി ഡോ . കല ഷഹിയുടെയും  നേതൃത്വത്തിൽ വളരെ അധികം വിഞ്ജാനപ്രദമായ സെമിനാറുകളും വെബ്ബിനാറുകളും നടന്നു വരുന്നു . ഇതിലേക്ക് എല്ലാ യൂത്തിനെയും സ്വാഗതം ചെയ്യുന്നതായി അവർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കല ഷജി 201 -359 -8427.ഈ വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി   ഡോ. കല ഷഹി , ട്രഷർ  ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ്  ചക്കോകുര്യൻ  , ജോയിന്റ് സെക്രട്ടറി ജോയി  ചക്കപ്പാൻ  , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ്  ജോർജ്   എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments