Tuesday, December 3, 2024
Homeയാത്രമീൻമുട്ടി വെള്ളച്ചാട്ടം (മൈസൂർ - കൂർഗ് - കേരളം യാത്രാ വിശേഷങ്ങൾ - 13)

മീൻമുട്ടി വെള്ളച്ചാട്ടം (മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ – 13)

റിറ്റ ഡൽഹി
കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തി എടുത്താണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. …….  അധികം മേന്മകളൊന്നും പറയാനില്ലാത്ത ഒരു സ്ഥലം എന്നാണ് എനിക്ക് വയനാടിനെ പറ്റിയുള്ള ധാരണ.  സാഹസികത ഇഷ്ടപ്പെടാത്തവർ ഇവിടം സന്ദർശിക്കേണ്ടതില്ല  എന്ന മട്ടിലാണ് വയനാടിലെ ഓരോ സഞ്ചാരകേന്ദ്രങ്ങളും. ‘ മീൻ മുട്ടി’ വെള്ളച്ചാട്ടവും വ്യത്യസ്തമല്ല.

ഏകദേശം 1000 അടി ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ  വെള്ളച്ചാട്ടം  വയനാട്ടിലെ ഏറ്റവും വലിയ വെള്ളച്ചാട്ടവും കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ്. വെള്ളച്ചാട്ടത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.. ഓരോന്നിനും 300 അടി നീളമുണ്ട്. ചേലാടിപ്പുഴയാണ്’ ഇവിടെ പതച്ചു കുത്തിയൊഴുകി താഴേക്ക് പതിക്കുന്നത്. മത്സ്യങ്ങൾ ഇവിടെ തടയപ്പെടുന്നു എന്ന സങ്കൽപ്പത്തിൽ നിന്നാണത്ര മീൻമുട്ടി എന്ന പേര് ലഭിച്ചത്.

 കൂളിംഗ് ഗ്ലാസ്സ്’ ധരിച്ചതുകൊണ്ട്  ഞങ്ങൾ  വിദേശികളാണെന്ന വിചാരത്തിലാണ് ‘  സ്കൂൾ വിനോദയാത്രയ്ക്കായി വന്ന കുട്ടികളും ടീച്ചറന്മാരും ആകെ ഇംഗ്ലീഷ് മയം! രാവിലെ എന്താണ് കഴിച്ചത് എന്ന ചോദ്യത്തിന്, ‘we called ordinary പുട്ട്സ് ………… ഞങ്ങൾക്കും അവർക്കും ഒരേ പോലെ തമാശ!

വെള്ളച്ചാട്ടത്തിൻ്റെ അവിടെയെത്തണമെങ്കിൽ രണ്ടു കിലോമീറ്ററോളം കാട്ടിലൂടെയുള്ള യാത്രയാണ്. കൂട്ടുകൂടി തമാശകൾ പറഞ്ഞ്  ആദ്യം കുറച്ചു നേരത്തേക്ക് വലിയ കുഴപ്പമൊന്നുമില്ല. പിന്നീട് പാറകൾക്കിടയിലൂടെയാണ് യാത്ര .സഹായത്തിനായി വശങ്ങളിൽ കൂടി കയർ കെട്ടിവെച്ചിട്ടുണ്ട്. അത് പിടിച്ചു കൊണ്ടാണ് പിന്നീടുള്ള യാത്ര.  ശരിക്കും ഭയപ്പെടുത്തുന്നതാണ്. പലപ്പോഴും തെന്നുന്നുണ്ടെങ്കിലും കയറിൽ  പിടിച്ചതിൻ്റെ ബലത്തിൽ താഴെ പോയില്ല എന്നു മാത്രം. ടീച്ചറുമാരുടെയും കുട്ടികളുടെയും തെന്നുന്ന ഫാഷൻ ചെരുപ്പുകളും നീളം കൂടിയ ഉടുപ്പുകളും പ്രശ്നക്കാരായിരുന്നു.പലർക്കും സ്വന്തം ഉടുപ്പുകൾ ചവിട്ടി തന്നെ വീണു പോകുന്ന അവസ്ഥയിലായി. തെന്നി താഴോട്ട് പോകുന്ന കൂട്ടത്തിൽ എന്നെയും കൂടി കൊണ്ടു പോകുമോ എന്നതായിരുന്നു എൻ്റെ ഭയം. ഇതൊക്കെ കാണുമ്പോൾ വിദേശികൾക്ക് അവരുടെ ഓരോ പ്രവർത്തികൾക്കും ഓരോ തരം വസ്ത്രധാരണ രീതികളാണ്. പാർട്ടിക്ക് പോകേണ്ട വേഷമിട്ട് ട്രെക്കിംഗ് ചെയ്താലുള്ള അവസ്ഥയിലാണ് ഇവിടെ പലരും.

അടുത്ത ദിവസങ്ങളിലുണ്ടായ മഴ കാരണമായിരിക്കാം  300 അടി ഉയരത്തിൽ നിന്നും മൂന്ന് വ്യത്യസ്ത നിരകളിലൂടെ താഴേക്ക്  വീഴുന്ന വെള്ളവും പാറകളിൽ കൂടി ഒഴുകുന്ന വെള്ളത്തിൻ്റെ കളകള ശബ്ദവും കാടിൻ്റെ പച്ചപ്പും എല്ലാം സുന്ദരം.  മൺസൂൺ മാസങ്ങളിൽ ഈ കാഴ്ച എങ്ങനെയായിരിക്കുമെന്ന് വെറുതെ ഊഹിച്ചു നോക്കി എന്നാലും കയറിൽ പിടിച്ചുള്ള യാത്ര അന്ന് ദുഷ്കരമായിരിക്കും. ഒക്ടോബർ മുതൽ മെയ് മാസമായിരിക്കും ഇവിടെ സന്ദർശിക്കാൻ പറ്റിയ അവസരം എന്നാണ് അവിടുത്തെ ഉദ്യോഗസ്ഥർ.

” പിറന്നു വീണൊരു

കുഞ്ഞിനെ കരുതി .

അവൻ്റെ ഭാവിയെ കരുതി

കാടിനെ നമ്മൾ കാത്തീടാം

” കാട്

കനിവാണ്

നിറവാണ്

ഉറവാണ്”

കാനന യാത്രയിൽ , ഇത്തരത്തിലുള്ള വാചകങ്ങളുടെ ബോർഡുകൾ പലയിടത്തും വെച്ചിട്ടുണ്ട്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ്റെ കീഴിലുള്ള മേപ്പാടി വനമേഖലയിലാണിത്. പ്രകൃതി രമണീയമായ കാഴ്ചകൾ കാണുമ്പോൾ കാടുകൾ ഒരിക്കലും ആരും നശിപ്പിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു. അതിന് ഇത്തരം ബോർഡുകൾ ഉപകാരപ്പെടും എന്ന സമാധാനത്തോടെ .. …..

പ്രകൃതി നമുക്കു വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന കാഴ്ചകളുമായിട്ടുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം!

Thanks 

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments