Friday, January 10, 2025
Homeകായികംശ്രീലങ്കൻ മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ വെടിയേറ്റു മരിച്ചു

ശ്രീലങ്കൻ മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ വെടിയേറ്റു മരിച്ചു

കൊളംബോ: ശ്രീലങ്കൻ മുൻ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. അമ്പലംഗോഡയിലെ കണ്ട മാവതയിലെ വസതിയിൽ ചൊവ്വാഴ്ച രാത്രിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം. സംഭവം നടക്കുമ്പോൾ നിരോഷണ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം വീട്ടിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 12 ബോറുള്ള തോക്കുപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമി ഓടി രക്ഷപെട്ടതാണെന്ന് പ്രാഥമിക നിഗമനം. അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.

ശ്രീലങ്കയിലെ മികച്ച പേസ് ബൗളിംഗ് ഓൾറൗണ്ടർമാരിൽ ഒരാളായാണ് ധമ്മിക നിരോഷണ അറിയപ്പെട്ടിരുന്നത്. അണ്ടര്‍ 19 കാലഘട്ടത്തില്‍ ശ്രീലങ്കന്‍ താരങ്ങളായ ഫർവേസ് മഹറൂഫ്, ഏയ്ഞ്ചലോ മാത്യൂസ്, ഉപുൽ തരംഗ എന്നിവരുള്‍പ്പെട്ട അണ്ടര്‍ 19 ടീമിനെ നയിച്ചത് ധമ്മിക നിരോഷണ ആയിരുന്നു. ശ്രീലങ്കയുടെ ഭാവി വാഗ്ദാനമായിരുന്നിട്ടും  20-ാം വയസ്സിൽ കായികരംഗത്ത് നിന്ന് വിരമിച്ച നിരോഷണ ആരാധകരെ ഞെട്ടിച്ചിരുന്നു. 2004ലാണ് ധമ്മിക നിരോഷണ അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്.

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിൽ അരങ്ങേറ്റം കുറിച്ച നിരോഷണ നിരവധി അണ്ടർ 19 ടെസ്റ്റുകളിലും ഏകദിനങ്ങളിലും കളിച്ചു.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനം അടുത്ത ആഴ്ച അവസാനം തുടങ്ങാനിരിക്കെയാണ് ലങ്കന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments