Friday, September 27, 2024
Homeകായികംലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ജ​യം.

ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ജ​യം.

ന്യൂ​യോ​ർ​ക്ക്: ഐ​സി​സി ട്വ​ന്‍റി20 ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ജ​യം. 60 റ​ണ്‍​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. സ്കോ​ർ: ഇ​ന്ത്യ 182-5 (20), ബം​ഗ്ലാ​ദേ​ശ് 122-8 (20)

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ക്കു വേ​ണ്ടി ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ സ​ഞ്ജു​വി​ന് ആ​റ് പ​ന്തി​ൽ ഒ​രു റ​ണ്‍ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ 19 പ​ന്തി​ൽ 23 റ​ണ്‍​സ് നേ​ടി. മൂ​ന്നാം ന​ന്പ​റി​ൽ ക്രീ​സി​ലെ​ത്തി​യ വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്ത് 32 പ​ന്തി​ൽ നാ​ല് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 53 റ​ണ്‍​സ് നേ​ടി​യ​ശേ​ഷം റി​ട്ട​യേ​ർ​ഡ് ഔ​ട്ടാ​യി.

18 പ​ന്തി​ൽ നാ​ല് ഫോ​ർ ഉ​ൾ​പ്പെ​ടെ സൂ​ര്യ​കു​മാ​ർ യാ​ദ​വ് 31 റ​ണ്‍​സ് നേ​ടി. ശി​വം ദു​ബെ (16 പ​ന്തി​ൽ 14) വേ​ഗ​ത്തി​ൽ മ​ട​ങ്ങി. ആ​റാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ 23 പ​ന്തി​ൽ 40 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. നാ​ല് സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഹാ​ർ​ദി​ക്കി​ന്‍റെ ആ​ക്ര​മ​ണ ബാ​റ്റിം​ഗ്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നു മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. 8.2 ഓ​വ​റി​ൽ 41 റ​ണ്‍​സി​ന് ബം​ഗ്ലാ​ദേ​ശി​ന് അ​ഞ്ച് വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

റി​ട്ട​യേ​ർ​ഡ് ഔ​ട്ടാ​യ മ​ഹ​മ്മ​ദു​ള്ള​യ്ക്കും (28 പ​ന്തി​ൽ 40) ഷ​ക്കി​ബ് അ​ൽ ഹ​സ​നും (34 പ​ന്തി​ൽ 28) മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നു മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്. ത​ൻ​സീ​ദ് ഹ​സ​ൻ 17 റ​ണ്‍​സും തോ​ഹീ​ദ് ഹൃ​ദോ​യി 13 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.
ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ​ദീ​പ് സിം​ഗും ശി​വം ദു​ബെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments