Tuesday, January 7, 2025
Homeകായികംപാരിസ്‌ ഒളിമ്പിക്‌സ്‌ വാർത്തകൾ.

പാരിസ്‌ ഒളിമ്പിക്‌സ്‌ വാർത്തകൾ.

അബ്‌ദുള്ള പുറത്ത്‌ ചാനുവിന്‌ വെങ്കല നഷ്‌ടം.

പാരിസ്‌- ; വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാഭായ്‌ ചാനുവിന്‌ നാലാംസ്ഥാനം. കഴിഞ്ഞ ഒളിമ്പിക്‌സിൽ വെങ്കലമുണ്ടായിരുന്നു. 199 കിലോയാണ്‌ ആകെ ഉയർത്തിയത്‌. ഒറ്റ പോയിന്റ്‌ വ്യത്യാസത്തിലാണ്‌ മെഡൽ നഷ്‌ടം. 200 പോയിന്റുള്ള തായ്‌ലൻഡ്‌ താരം സുരോധ്‌ചാന ഖമ്പാവോ വെങ്കലം നേടി. ഒളിമ്പിക്‌ റെക്കോഡോടെ ചൈനയുടെ സി ഹുയി ഹൊയു(206) സ്വർണം സ്വന്തമാക്കി. റുമാനിയയുടെ വാലന്റീന കാംബി(205) വെള്ളി കരസ്ഥമാക്കി.

സ്‌റ്റീപ്പിൾചേസിൽ അവിനാഷ്‌ സാബ്‌ലേ പതിനൊന്നാം സ്ഥാനത്തായി. പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ മലയാളിതാരം അബ്‌ദുള്ള അബൂബക്കർ ഫൈനൽ കാണാതെ പുറത്തായി. 16.49 മീറ്റർ ചാടി 21–-ാംസ്ഥാനത്താണ്‌. ആദ്യ അവസരത്തിൽ 15.99 മീറ്റർ മറികടന്നു. രണ്ടാമത്തേതിൽ 16.19 മീറ്റർ. തമിഴ്‌നാട്ടുകാരൻ പ്രവീൺ ചിത്രവേൽ 16.25 മീറ്ററോടെ 27–-ാംസ്ഥാനത്തായി. 32 പേരാണ്‌ അണിനിരന്നത്‌. വനിതാവിഭാഗം 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി ഹീറ്റ്‌സിൽ 13.16 സെക്കൻഡിൽ ഏഴാമതായി. അഞ്ച്‌ ഹീറ്റ്‌സിൽ 35–-ാംസ്ഥാനം.

ആളിക്കത്തി ‘അമ്പതി’ലേക്ക് ; രണ്ടുതവണ ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം.

പാരിസ്‌;  2013ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയാണ്‌ വിനേഷ്‌ ഫോഗട്ട് ഗുസ്‌തിക്കളത്തിൽ വരവറിയിച്ചത്‌. 2014ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോയിൽ പൊന്നണിഞ്ഞു. തുടർന്നാണ്‌ 50 കിലോ ഭാഗത്തിലേക്കുള്ള മാറ്റം. ഗോൾഡ്‌ കോസ്റ്റ് കോമൺവെൽത്ത് ഗെയിംസ്, 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് എന്നിവയിൽ 50 കിലോ വിഭാഗത്തിൽ മത്സരിച്ച് സ്വർണം നേടി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും സ്വന്തമാക്കി. 2019 മുതൽ 53 വിഭാഗത്തിലേക്ക് മാറി. ഈ ഇനത്തിൽ രണ്ടുതവണ ലോക ചാമ്പ്യൻഷിപ് വെങ്കലം സ്വന്തമാക്കി. 2022 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി. ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും നേട്ടമുണ്ടാക്കി. 2016ലെ റിയോ ഒളിമ്പിക്‌സിൽ 48 കിലോ വിഭാഗത്തിലും ടോക്യോയിൽ 53 കിലോ വിഭാഗത്തിലുമാണ് മത്സരിച്ചത്. പിന്നീട് തുടർച്ചയായി 53 കിലോ വിഭാഗത്തിൽത്തന്നെയായിരുന്നു വിനേഷിന്റെ മത്സരങ്ങൾ. 34 ജയങ്ങൾ. ഒന്നാംറാങ്ക്‌. അഞ്ചുവർഷം ഈ വിഭാഗത്തിൽ മത്സരിച്ചു.

പാരിസ് ഒളിമ്പിക്സിൽ 53 കിലോ വിഭാഗത്തിൽ യുവതാരം ആന്റിം പംഗൽ കഴിഞ്ഞവർഷം സെപ്തംബറിൽത്തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു.
ഈവർഷം മാർച്ചിലാണ് ഒളിമ്പിക് യോഗ്യതയ്‌ക്കുള്ള ഏഷ്യൻ, ലോക ചാമ്പ്യൻഷിപ്‌ മത്സരങ്ങൾ നടന്നത്. വിനേഷ്‌ 50 കിലോയിലും 53 കിലോയിലും മത്സരിച്ചു. തന്റെ പ്രിയപ്പെട്ട 53 കിലോയിൽ ഫെഡറേഷൻ ട്രയൽസ് നടക്കുമോ എന്ന കാര്യത്തിൽ സംശയമുള്ളതുകൊണ്ടായിരുന്നു ഇരുവിഭാഗത്തിലും ഇറങ്ങിയത്. 50 കിലോയിൽ വിജയിച്ചു, യോഗ്യതയും തേടി.

അമ്പതു കിലോ തെരഞ്ഞെടുക്കാനുള്ള തീരുമാനം സാഹസികമായിരുന്നു. അതിനുവേണ്ടിയുള്ള ത്യാഗത്തിനും സഹനത്തിനും കണക്കില്ല. അതിനിടെ കാൽമുട്ടിലെ പരിക്കും തളർത്തി. ഒപ്പംതന്നെയായിരുന്നു കളത്തിനു പുറത്തെ പോരാട്ടങ്ങളും. ഫെബ്രുവരിയിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ 55 കിലോയിൽ ഇറങ്ങിയാണ് സ്വർണം നേടിയത്. ഒളിമ്പിക്സിൽ ഈ വിഭാഗത്തിൽ മത്സരമില്ല. 50, 53 ,57 വിഭാഗങ്ങൾമാത്രം. മൂന്ന്‌ വഴികളായിരുന്നു മുന്നിൽ. ഒന്ന്‌ 57 കിലോ വിഭാഗത്തിൽ മത്സരിക്കുക. രണ്ട് 53 കിലോയിൽ ആന്റിമുമായി ട്രയൽസിൽ ഇറങ്ങുക. മൂന്ന് 50 കിലോയിൽ ഇറങ്ങുക.

ഇതിൽ 50ൽ ട്രയൽസ് ഫെഡറേഷൻ നടത്തുന്ന കാര്യത്തിൽ വിനീഷിന് പേടിയുണ്ടായിരുന്നു. 57ൽ മത്സരങ്ങൾ കടുക്കുമെന്ന്‌ കണക്കുകൂട്ടി. അവസാന വഴിയായിരുന്നു ഏറ്റവും കഠിനവും പ്രയാസകരവും. പരമാവധി ഭാരം കുറച്ച് 50 കിലോയിൽ മത്സരിക്കുക. അതിനായി മാനസികവും ശാരീരികവുമായി തയ്യാറെടുത്തു. കൂട്ടുകാരെയും പരിശീലകരെയും ആ തീരുമാനം അമ്പരപ്പിച്ചു. ഞെട്ടിപ്പോയെന്നായിരുന്നു സാക്ഷി മാലിക്കിന്റെ ആ സമയത്തുള്ള പ്രതികരണം. ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് സിഇഒ വിരൻ റസ്കുനിയ പൊട്ടിത്തെറിച്ചു. പക്ഷേ, വിനേഷ് മുന്നോട്ടുതന്നെയായിരുന്നു. ആ സമയത്ത് 60 കിലോ ആയിരുന്നു ഭാരം. അഞ്ചുമാസംകൊണ്ടാണ് അവർ പത്തുകിലോ കുറച്ചത്.

പ്രതീക്ഷയറ്റത്‌ ചരിത്ര നിമിഷത്തിന്‌ മണിക്കൂറുകൾ മുൻപ്‌; കഠിന വ്യായാമവും ഫലം കണ്ടില്ല.

പാരിസ്‌ > ഒളിമ്പിക്‌സ്‌ ചരിത്രത്തിലെ സ്വർണ മെഡൽ നേടിയവരുടെ പട്ടികയിലേക്ക്‌ തന്റെ പേര്‌ എഴുതിച്ചേർക്കാൻ വിനേഷ്‌ ഫോഗട്ടിന്‌ ഒരു മത്സരത്തിന്റെ ദൂരം കൂടി മാത്രമേ ബാക്കിയുണ്ടായിരുന്നൂള്ളൂ. എന്നാൽ ഫൈനലിന്‌ തൊട്ട്‌ മുമ്പുള്ള ഭാര പരിശോധനയിൽ താരം പരാജയപ്പെട്ടതോടെ വിനേഷ്‌ ഫോഗട്ടും ഇന്ത്യയും നീങ്ങിയിരിക്കുന്നത്‌ കടുത്ത നിരാശയിലേക്കാണ്‌. ഗുസ്‌തി താരങ്ങളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തിൽ സജീവ സാന്നിധ്യമായിരുന്ന വിനേഷിന്റെ ഫൈനൽ പ്രവേശനം സമരം പോലെ തന്നെ സംഭവബഹുലമായിരുന്നു.

പരിക്ക്‌ അടക്കം നിരവധി പ്രതിസന്ധികൾ തരണംചെയ്‌ത്‌ പാരിസിലെത്തിയ വിനേഷ്‌ ഒരിക്കലും കൈവിടാത്ത പോരാട്ടവീര്യമാണ്‌ ഗെയിംസിൽ പുറത്തെടുത്തത്‌. ഗെയിംസിൽ വിനേഷ്‌ ആദ്യം നേരിട്ടത്‌ 82 മത്സരങ്ങളിൽ തോൽവി അറിയാതെ എത്തിയ ജപ്പാന്റെ ഒന്നാംസീഡ്‌ താരം യുയു സുസാക്കിയെ ആയിരുന്നു. 53 കിലോവിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ്‌ ഇത്തവണ 50 കിലോയിലേക്ക്‌ മാറിയതോടെയാണ്‌ ആദ്യ പോരിൽ എതിരാളിയായി സുസാക്കി എത്തിയത്‌. ടോക്യോയിൽ ഒരു പോയിന്റ്‌ പോലും വഴങ്ങാതെ സ്വർണം നേടിയ സുസാക്കി മത്സരം അവസാനിക്കാൻ അഞ്ചുസെക്കൻഡ്‌ ശേഷിക്കുംവരെ 0–-2ന്‌ മുന്നിലായിരുന്നു. മത്സരത്തിനിടെ താക്കീത്‌ കിട്ടിയപ്പോഴും അമിതമായ ആക്രമണത്തിലേക്ക്‌ പോകാതെ പ്രതിരോധിച്ച്‌ അവസരത്തിനായി കാത്തുനിന്ന വിനേഷ്‌ സുസാക്കിയെ അവസാന നിമിഷം 3–-2ന്‌ വീഴ്‌ത്തുകയായിരുന്നു.

ക്വാർട്ടറിൽ ഉക്രെയ്‌ന്റെ ഒക്‌സാന ലിവാച്ചിനെ തോൽപ്പിച്ചായിരുന്നു വിനേഷിന്റെ സെമി പ്രവേശനം. അഞ്ചിനെതിരെ ഏഴ്‌ പോയിന്റുകൾ നേടിയാണ്‌ വിനേഷ്‌ സെമി ബെർത്ത്‌ ഉറപ്പിച്ചത്‌. സെമിയിൽ ഇന്ത്യൻ താരം പുറത്തെടുത്തത്‌ തീർത്തും ആധികാരികമായ പ്രകടനവും. പാൻ അമേരിക്കൻ ചാമ്പ്യൻ ക്യൂബയുടെ യുസ്‌നീലിസ്‌ ഗുസ്‌മാൻ ലോപസിനെ സെമി ഫൈനലിൽ 5–-0നാണ്‌ വിനേഷ്‌ മറികടന്നത്‌. ക്യൂബൻതാരം വരുത്തിയ പിഴവിൽ ഒരു പോയിന്റ്‌ നേടിയ വിനേഷ്‌ തുടർന്ന്‌ നാല്‌ പോയിന്റുകൂടി നേടി മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച വെെകുന്നേരത്തോടെ സെമി ഫെെനലിന് ശേഷം നടന്ന പരിശോധനയിൽ വിനേഷിന് രണ്ട് കിലോയിലധികം ഭാരം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്ന് ബുധനാഴ്ച പുലർച്ച വരെ ഭാരം കുറയ്‌ക്കുന്നതിനുള്ള കഠിന ശ്രമത്തിലായിരുന്നു വിനേഷ്‌. ഒടുവിൽ മുടി മുറിക്കാനുള്ള ശ്രമം വരെയെത്തി കാര്യങ്ങൾ. എന്നാൽ രാവിലെയോടെ ഭാരം കുറയ്ക്കാനുള്ള വിനേഷിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.

വിനേഷ്‌ ഫോഗട്ട്‌ പാരിസ്‌ ഒളിമ്പിക്‌സിൽ മത്സരിക്കുന്നു എന്നതുതന്നെ അത്‌ഭുതമായിരുന്നു. അത്രമേൽ കഠിനമായിരുന്നു കഴിഞ്ഞ 18 മാസത്തെ അവരുടെ ജീവിതം. ബിജെപി എംപിയും ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ തലവനുമായിരുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരായ പോരാട്ടത്തിന്റെ വേദിയിൽ നിന്നാണ്‌ താരം പാരിസിലെത്തിയത്‌. വിനേഷ്‌ ഫോഗട്ട്‌ ഫൈനലിലെത്തിയപ്പോൾ ആ സമരത്തിലെ ആവേശവും പ്രകടമായിരുന്നു. ഇപ്പോൾ താരം അയോഗ്യയായതോടെ കായിക ലോകം മാത്രമല്ല ആ പോരാട്ടത്ത പിന്തുണച്ചവരുടെ പ്രതീക്ഷ കൂടിയാണ്‌ നഷ്ടപ്പെടുന്നത്.

നിലയ്‌ക്കാത്ത സമരം ; ഗോദയ്‌ക്ക്‌ പുറത്തും പോരാളി.

പാരിസ്‌; കനൽവഴികൾ താണ്ടിയാണ്‌ വിനേഷ്‌ ഫോഗട്ട്‌ പാരിസിലെത്തിയത്‌. കഴിഞ്ഞ 18 മാസത്തെ വിനേഷിന്റെ ജീവിതം അത്രമേൽ കഠിനമായിരുന്നു. ബിജെപി എംപിയും ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരപരമ്പരയിലൂടെ ഗോദയ്‌ക്ക്‌ പുറത്തും വിനേഷിലെ പോരാളിയെ രാജ്യം കണ്ടു. പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രം നടത്തിയ ബ്രിജ്‌ഭൂഷനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ലോകവേദികളിൽ ഇന്ത്യൻ പതാക പറത്തിയ വിനേഷടക്കമുള്ള താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചും ക്രൂരമായി മർദിച്ചുമാണ്‌ മോദി സർക്കാർ നേരിട്ടത്‌. പൊരുതിനേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ തീരുമാനിച്ച്‌ മുന്നോട്ടുപോയെങ്കിലും ബ്രിജ്‌ഭൂഷണിനെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിൽ പിൻമാറി. പിന്നീട്‌ നിയമ പോരാട്ടം.

ഏതൊരു താരവും പകച്ചുപോകാവുന്ന ചുറ്റുപാടിലൂടെ കടന്നുപോയിട്ടും വിനേഷിലെ പോരാളി തളർന്നില്ല. മനക്കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും ബലത്തിൽ പാരിസിൽ രാജ്യത്തിനായി മെഡലുറപ്പിച്ച ഘട്ടത്തിൽ അപ്രതീക്ഷിത പുറത്താക്കൽ. ഈ വിഷമഘട്ടവും അതിജീവിച്ചുള്ള വിനേഷിന്റെ തിരിച്ചുവരവിനായി കാത്തിരിക്കാം.

സപ്പോർട്ടിങ്‌ സ്റ്റാഫുകളെല്ലാം ബ്രിജ്‌ ഭൂഷന്റെ അനുയായികൾ; ചർച്ചയായി വിനേഷ്‌ ഫോഗട്ടിന്റെ പോസ്റ്റ്‌.

പാരിസ്‌ > ഇന്ത്യൻ താരം വിനേഷ്‌ ഫോഗട്ട്‌ പാരിസ്‌ ഒളിമ്പിക്‌സിൽ നിന്ന്‌ അയോഗ്യയായതിന്‌ പിന്നായെ ചർച്ചയായി താരത്തിന്റെ എക്‌സ്‌ പോസ്റ്റ്‌. വിനേഷ്‌ ഫോഗട്ട്‌ ഏപ്രിലിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പാണ്‌ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചയ്‌ക്ക്‌ വഴിവെച്ചിരിക്കുന്നത്‌. പാരിസ്‌ ഒളിമ്പിക്‌സിൽ തന്നെ പങ്കെടുപ്പിക്കാതിരിക്കാൻ ബ്രിജ്‌ഭൂഷൻ സിങ്ങിന്റെയും അനുയായി സഞ്ജയ് സിങ്ങിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നു എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

ഉത്തേജക മരുന്ന്‌ വെള്ളത്തിൽ ചേർത്ത്‌ തന്നെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നതായി വിനേഷ്‌ ഫോഗട്ട്‌ എക്‌സ്‌ പോസ്റ്റിൽ പറയുന്നു. തന്റെ സപ്പോർട്ടിംഗ്‌ സ്റ്റാഫുകളെല്ലാം ബ്രിജ്‌ ഭൂഷന്റെ അനുയായികളാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്‌. പാരിസ്‌ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യത മത്സരത്തിൽ നിന്ന്‌ വിനേഷ്‌ ഫോഗട്ടിനെ ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നതായും പോസ്റ്റിൽ വിശദീകരിക്കുന്നു.

ഇന്ത്യ x സ്‌പെയ്‌ൻ വെങ്കലമെഡൽ പോരാട്ടം ഇന്ന്‌; ശ്രീജേഷിന് മെഡൽ വരട്ടെ.

പാരിസ്‌; ഒളിമ്പിക്‌സ്‌ സെമിഫൈനൽ തോൽവിക്കുപിന്നാലെ ഹോക്കിയിൽ ഇന്ത്യ ഇന്ന്‌ വെങ്കലമെഡൽ പോരാട്ടത്തിനിറങ്ങുന്നു. മുൻ നായകനും മുതിർന്ന താരവുമായ ഗോളി പി ആർ ശ്രീജേഷിനെ വെങ്കലമെഡലോടെ യാത്രയാക്കാനാണ്‌ ഇന്ത്യ ഒരുങ്ങുന്നത്‌. ഒളിമ്പിക്‌സിനുശേഷം വിരമിക്കുമെന്ന്‌ ശ്രീജേഷ്‌ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട്‌ 5.30ന്‌ സ്‌പെയ്‌നുമായാണ്‌ മത്സരം. സെമിയിൽ ഇന്ത്യ ജർമനിയോട്‌ 3–-2ന്‌ പൊരുതിവീണപ്പോൾ സ്‌പെയ്‌ൻ നെതർലൻഡ്‌സിനോട്‌ എതിരില്ലാത്ത നാല്‌ ഗോളിന്‌ തകർന്നു.

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ 13–-ാംമെഡൽ ലക്ഷ്യമിടുന്ന ഇന്ത്യ കഴിഞ്ഞതവണ ടോക്യോയിലും സെമിയിൽ വീഴുകയായിരുന്നു. ജർമനിയെ തോൽപ്പിച്ചായിരുന്നു വെങ്കലം. ഇതുവരെ എട്ട്‌ സ്വർണവും ഒരു വെള്ളിയും മൂന്ന്‌ വെങ്കലവും ഇന്ത്യ നേടി. ക്വാർട്ടറിൽ ഷൂട്ടൗട്ടടക്കം 12 രക്ഷപ്പെടുത്തലുമായി ടീമിനെ മുന്നോട്ടുനയിച്ച ശ്രീജേഷ്‌ സെമിയിലും തിളങ്ങി. ശ്രീജേഷിന്റെ പ്രകടനം ടീമിന്‌ നിർണായകമാണ്‌. എട്ട്‌ ഗോൾ നേടിയ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്ങും മികച്ച ഫോമിലാണ്‌. ക്വാർട്ടറിൽ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ സസ്‌പെൻഷനിലായിരുന്ന പ്രതിരോധതാരം അമിത്‌ രോഹിതാസ്‌ ഇന്ത്യൻ നിരയിൽ തിരിച്ചെത്തും.

പുരുഷ ജാവലിൻ ഫെെനൽ രാത്രി 11.55ന് ,സ്വർണപ്പോരിന് 12 പേർ; സ്വർണം തേടി ജാവലിൻ ; നീരജ് ചോപ്ര ഇന്നിറങ്ങുന്നു.

പാരിസ്‌ ടോക്യോയാകുമോ? നീരജ്‌ വീണ്ടും പൊന്നണിയുമോ? ഇന്ന്‌ രാത്രി 11.55ന്‌ നടക്കുന്ന പുരുഷന്മാരുടെ ജാവലിൻത്രോ മത്സരം ഉത്തരം നൽകും. യോഗ്യതാറൗണ്ടിൽ 89.34 മീറ്റർ എറിഞ്ഞ്‌ ഒന്നാമതെത്തിയാണ്‌ ഹരിയാനക്കാരൻ തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും ഫൈനലിലെത്തിയത്‌. ജീവിതത്തിലെ മികച്ച രണ്ടാമത്തെ ‘ത്രോ’യാണ്‌ പാരിസിലേത്‌.

പ്രധാന എതിരാളികളെല്ലാം ഫൈനലിൽ എത്തിയിട്ടുണ്ട്‌. ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌ (88.61 മീറ്റർ), പാകിസ്ഥാൻ താരം അർഷാദ്‌ നദീം (86.59), ജർമൻ ചാമ്പ്യൻ ജൂലിയൻ വെർബർ (87.76 മീറ്റർ), ചെക്ക്‌ താരം യാകൂബ്‌ വാദ്‌ലെജ്‌ (85.6), ഫിൻലഡ്‌ താരം ഒളിവർ ഹലാൻഡർ (83.81), കെഷോൺ വാൽക്കോട്ട്‌ (83.81) എന്നിവർ മെഡൽസാധ്യതയുള്ളവരാണ്‌.

ഈ സീസണിലെ മികച്ച പ്രകടനമാണ്‌ നീരജ്‌ യോഗ്യതാറൗണ്ടിൽ നടത്തിയത്‌. കഴിഞ്ഞ ഒളിമ്പിക്‌സിനുശേഷം സ്ഥിരതയാർന്ന പ്രകടനമാണ്‌ ഇരുപത്താറുകാരന്റേത്‌. 90 മീറ്റർ എന്ന സ്വപ്‌നദൂരം സാധ്യമായില്ലെങ്കിലും 85 മീറ്ററിൽ താഴാതെ നോക്കി. ഒളിമ്പിക്‌സ്‌ ലക്ഷ്യമിട്ട്‌ ചിട്ടയായ പരിശീലനമായിരുന്നു. ജർമൻകാരനായ പരിശീലകൻ ക്ലേവ്‌ ബർടോനിറ്റ്‌സിന്റെ മേൽനോട്ടത്തിൽ തുർക്കിയിലായിരുന്നു തയ്യാറെടുപ്പ്‌. അതിനിടെ, ഒരിക്കൽമാത്രം ഇന്ത്യയിലെത്തി മത്സരത്തിൽ പങ്കെടുത്തു.

ഫെഡറേഷൻ കപ്പ്‌ അത്‌ലറ്റിക്‌സിലായിരുന്നു വരവ്‌. കഴിഞ്ഞതവണയും ഒളിമ്പിക്‌സ്‌ സ്വർണം നേടുംമുമ്പ്‌ ഫെഡറേഷൻ കപ്പിൽ സാന്നിധ്യമുണ്ടായിരുന്നു. ഈ സീസണിൽ പരിക്കിന്റെ ലക്ഷണം കണ്ടപ്പോൾത്തന്നെ മുൻകരുതലെടുത്തു. തെരഞ്ഞെടുത്ത മത്സരങ്ങളിൽമാത്രം ജാവലിൻ എടുത്തു.വലിയനേട്ടത്തിന്‌ കാത്തിരിക്കാനാണ്‌ ഫൈനലിൽ എത്തിയശേഷം നീരജ്‌ പറഞ്ഞത്‌. ‘‘യോഗ്യതാ മത്സരത്തിലെ ഒറ്റ ത്രോ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഫൈനലിൽ ജാവലിൻ പായിക്കാൻ ഇതൊരു ഉത്തേജകംതന്നെ’’– -നീരജ്‌ വിശദീകരിച്ചു. പാരിസിൽ മറ്റൊരു ഇന്ത്യക്കാരനായ കിഷോർ കുമാർ ജെനയ്‌ക്ക്‌ തിളങ്ങാനായില്ല; 80.73 മീറ്റർ. 18–-ാം സ്ഥാനത്തായി.

ഇ​ന്ത്യ​ൻ താ​രം അ​ന്തിം പം​ഘ​ൽ വി​വാ​ദ​ത്തി​ൽ; അ​ന്തി​മി​ന്‍റെ സ​ഹോ​ദ​രി ഒ​ളിമ്പി​ക്സ് വി​ല്ലേ​ജി​ൽ ക​ട​ന്നു​ക​യ​റി.

പാ​രി​സ്: ഒ​ളിമ്പി​ക്സ് വേ​ദി​യി​ൽ ഇ​ന്ത്യ​ൻ ഗു​സ്തി താ​രം അ​ന്തിം പം​ഘ​ൽ വി​വാ​ദ​ത്തി​ൽ. അ​ന്തിം പം​ഘ​ലി​ന്‍റെ സ​ഹോ​ദ​രി നി​ഷ ഒ​ളിമ്പി​ക്സ് വി​ല്ലേ​ജി​ൽ ക​ട​ന്നു​ക​യ​റി​യ​താ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്.

അ​ന്തി​മി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​ൻ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് സ​ഹോ​ദ​രി അ​ക​ത്തു​ക​യ​റി​യ​താ​ണ് വി​വാ​ദ​മാ​യ​ത്. നി​ഷ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

അ​ന്തിം പം​ഘ​ലി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി പാ​രി​സ് പോ​ലീ​സ് വി​ളി​പ്പി​ച്ചെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പാ​രി​സ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് അ​ന്തി​മി​ന്‍റെ അ​ക്രെ​ഡി​റ്റേ​ഷ​ന​ട​ക്കം റ​ദ്ദാ​ക്കി​യ​താ​യാ​ണ് വി​വ​രം. മ​ദ്യ​ല​ഹ​രി​യി​ൽ ടാ​ക്സി ഡ്രൈ​വ​റെ ക​യ്യേ​റ്റം ചെ​യ്‌​തെ​ന്ന് അ​ന്തി​മി​ന്‍റെ സ​ഹോ​ദ​ര​നെ​തി​രെ​യും പ​രാ​തി​യു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​ന്ത്യ​ൻ ഒ​ളിമ്പി​ക്സ് സം​ഘം പാ​രി​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​ട്ടു​ണ്ട്.

വെ​ള്ളി മെ​ഡ​ൽ ന​ൽ​ക​ണം; വി​നേ​ഷ് ഫോ​ഗ​ട്ട് കാ​യി​ക ത​ർ​ക്ക പ​രി​ഹാ​ര കോ​ടതിയെ സമീപിച്ചു.

പാ​രീ​സ്: അ​യോ​ഗ്യയാക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ വെ​ള്ളി മെ​ഡ​ൽ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് കാ​യി​ക ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തു​വ​രും. ഉ​ത്ത​ര​വ് വി​നേ​ഷി​ന് അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ വെ​ള്ളി മെ​ഡ​ൽ പ​ങ്കി​ടും.

മ​റ്റെ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ഭാ​ര പ​രി​ശോ​ധ​ന​യി​ൽ വി​ജ​യി​ച്ച​തി​നാ​ൽ ത​നി​ക്ക് വെ​ള്ളി മെ​ഡ​ലി​ന് അ‍​ർ​ഹ​ത​യു​ണ്ടെ​ന്നാണ് താ​രം വാ​ദി​ക്കു​ന്ന​ത്. ആ​ദ്യ ദി​വ​സ​ത്തെ മു​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഭാ​ര പ​രി​ശോ​ധ​ന​യി​ൽ താ​ൻ വി​ജ​യി​ച്ച​താ​ണെ​ന്ന് വി​നേ​ഷ് ഫോ​ഗ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി.

താ​ൻ വെ​ള്ളി മെ​ഡ​ലി​ന് അ​ർ​ഹ​ത നേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​യോ​ഗ്യ​യാ​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്ന് വി​നേ​ഷ് പ​റ​ഞ്ഞു. പാ​രീ​സ് ഒ​ളി​ന്പി​ക്സി​ലെ വ​നി​താ വി​ഭാ​ഗം 50 കി​ലോ ഗ്രാം ​ഗു​സ്തി ഫൈ​ന​ലി​ൽ വി​നേ​ഷ് ഫോ​ഗ​ട്ടി​നെ അ​യോ​ഗ്യ​യാ​ക്കി​യ​താ​യി അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്നു.

ര​ണ്ടാം ദി​വ​സ​ത്തെ ഭാ​ര പ​രി​ശോ​ധ​ന​യി​ലാ​ണ് വി​നേ​ഷ് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട​ത്. 100 ഗ്രാം ​ഭാ​രം അ​ധി​ക​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​നേ​ഷി​നെ അ​യോ​ഗ്യ​യാ​ക്കി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments