Sunday, September 29, 2024
Homeകായികംസൂപ്പർ എട്ടിൽ ഇനി സൂപ്പർ പോര്; ഇന്ന്‌ തുടക്കം.

സൂപ്പർ എട്ടിൽ ഇനി സൂപ്പർ പോര്; ഇന്ന്‌ തുടക്കം.

ആന്റിഗ്വ; ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങൾ ഇന്ന്‌ തുടങ്ങും. ആദ്യകളി ദക്ഷിണാഫ്രിക്കയും അമേരിക്കയും തമ്മിലാണ്‌. ദക്ഷിണാഫ്രിക്ക ‘ഡി’ ഗ്രൂപ്പിൽ നാലു കളിയും ജയിച്ച്‌ എട്ട്‌ പോയിന്റുമായി ഒന്നാമതാണ്‌. അമേരിക്ക ‘എ’ ഗ്രൂപ്പിൽ ഇന്ത്യയോടുമാത്രം തോറ്റു. നാലു കളിയിൽ അഞ്ച്‌ പോയിന്റോടെ രണ്ടാംസ്ഥാനം.
ഗ്രൂപ്പുഘട്ടത്തിൽ കളിച്ച 20 ടീമുകളിൽ എട്ടു ടീമുകളാണ് സൂപ്പർ എട്ടിലേക്ക് മുന്നേറിയത്.

പാകിസ്ഥാനും ന്യൂസിലൻഡും ശ്രീലങ്കയും അപ്രതീക്ഷിതമായി പുറത്തായി. ആതിഥേയരായ അമേരിക്കയുടെ കുതിപ്പ് ആരും പ്രതീക്ഷിച്ചതല്ല. എട്ടു ടീമുകളെ രണ്ടു ഗ്രൂപ്പായി തിരിച്ചാണ് ഇനിയുള്ള മത്സരങ്ങൾ. രണ്ടു ഗ്രൂപ്പിൽനിന്ന്‌ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments