അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റിയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റായി സിംബാവേ കായികമന്ത്രി കിര്‍സ്റ്റി കോവെന്‍ട്രി. ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ പ്രസിഡന്റ് എന്ന വിശേഷണവും രണ്ടു തവണ ഒളിമ്പിക്‌സില്‍ നീന്തലിന് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ കിര്‍സ്റ്റിക്ക് സ്വന്തം.
കേവലം 41ാമത്തെ വയസിലാണ് ആഗോള കായിക ലോകത്തെ തന്നെ പ്രമുഖമായ പദവിയിലേക്ക് കിര്‍സ്റ്റി എത്തുന്നത്. ഐഒസി അംഗങ്ങളില്‍ നൂറു പേരോളം കിര്‍സ്റ്റിക്കായാണ് വോട്ട് ചെയ്തത്. ഏഴ് പേരാണ് ഈ പദവിയിലേക്ക് എത്താനുള്ള ഇലക്ഷനില്‍ മത്സരിച്ചത്.
പതിറ്റാണ്ടുകളായി ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ആരു വിജയിക്കുമെന്ന് ഉറപ്പിച്ച് കഴിയാതിരുന്ന പ്രയാസകരമായ ഐഒസി ഇലക്ഷനായിരുന്നു