ഈ ദിനം ആഘോഷിക്കുന്ന വറുതിനി ഏകാദശിയെ കുറിച്ചുള്ള വിവരണമാണ് ഇന്നത്തേത്.
വറുതിനി ഏകാദശി വ്രതം ഒരു ഹൈന്ദവ ഉത്സവമാണ്. ഹിന്ദു
മാസമായ വൈശാഖത്തിലെ പതിനൊന്നാം ദിവസമാണ് പൂജയും വ്രതവും അനുഷ്ഠിച്ചു കൊണ്ടുള്ള ഈ ഏകാദശി വ്രതം.
ബരുത്തനി ഏകാദശി അല്ലെങ്കിൽ വ്രതിനി ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ശ്രീ വിഷ്ണു ഭഗവാന്റെ അനുഗ്രഹം നേടാനും ഒരു വ്യക്തിയുടെ മനസ്സും ശരീരവും ആത്മാവും ശുദ്ധീകരിക്കാനും കഴിയുമെന്നാണ് വിശ്വാസം.
ഒരു ദിവസം മുഴുവൻ ഉള്ള ഈ വ്രതാനുഷ്ഠാനത്തിലൂടെ ജീവിതത്തിലെ പാപങ്ങളിൽ നിന്ന് മോചിതമാക്കുന്നതോടൊപ്പം ഐശ്വര്യവും സമാധാനവും
സന്തോഷവും ലഭിക്കുമെന്നാണ് വിശ്വാസം.
മുരൻ എന്ന അസുരനിൽ നിന്നും ലോകത്തെ സംരക്ഷിച്ചതിന് ദൈവത്തോടുള്ള നന്ദി സൂചകമായാണ് ഈ വ്രതം എന്നും ഹൈന്ദവ പുരാണങ്ങളിൽ പറയുന്നു.
വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏകാദശി വ്രതങ്ങളിൽ ഒന്നാണിത്.
വറുതിനി ഏകാദശിയുടെ കഥ മാന്ധാത എന്നൊരു രാജാവുമായി ബന്ധപ്പെട്ടിരി
ക്കുന്നു.
ഒരു ദിവസം രാജാവ് കാട്ടിൽ അലഞ്ഞു തിരിയുമ്പോൾ വിഷ്ണു ആരാധനയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സന്യാസിയെ കാണാനിടയായി. ആ സന്യാസിയിൽ നിന്നും ഏകാദശി വൃതം ആചരിക്കുന്നതിന്റെ പ്രാധാന്യവും അതിലൂടെ ഒരു വ്യക്തിക്ക് മോക്ഷം ലഭ്യമാകുന്നതിനെക്കുറിച്ചും അറിയുകയുണ്ടായി. സന്യാസിയുടെ വാക്കുകളിൽ ആകൃഷ്ടനായ രാജാവ് ഈ വ്രതം സ്വയം അനുഷ്ഠിക്കാൻ തീരുമാനിക്കുകയും സ്വന്തം രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു.
തന്റെ രാജ്യത്തിലെ പ്രജകളെല്ലാം വറുതിനി ഏകാദശി വ്രതം ആചരിക്കണം എന്ന് പ്രഖ്യാപിക്കുകയുണ്ടായി.കൂടാതെ അന്നേദിവസം തന്റെ രാജ്യത്തിലെ എല്ലാ കുറ്റവാളികളോടും ക്ഷമിക്കുകയും മോചിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
വർഷങ്ങൾക്കുശേഷം മാന്ധാ ത രാജാവ് അന്തരിച്ചു. എങ്കിലും പ്രജകൾ ഏകാദശി വ്രതം ആചരിക്കുന്ന പാരമ്പര്യം തുടർന്നു.
ഈ ദിവസം ഭക്തർ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം അണിയുകയും കഠിനമായ വ്രതാനുഷ്ഠാനം ആരംഭിക്കുകയും ചെയ്യുന്നു. അടുത്ത ദിവസം രാവിലെ മഹാവിഷ്ണു പ്രാർത്ഥനയ്ക്ക് ശേഷം വ്രതം അവസാനിപ്പിക്കുന്നു.
സമ്പത്തും അനുഗ്രഹങ്ങളും ലഭിക്കുന്നതിനുവേണ്ടി ഈ ദിവസത്തിൽ ചെയ്യുന്ന പ്രതിവിധികളാണിവ.
മഹാവിഷ്ണുവിന് മഞ്ഞപ്പൂക്കളും, കറുത്ത മുന്തിരിയും,വാഴപ്പഴവും ഭോഗമായി സമർപ്പിക്കുകയും പിന്നീട് അത് പ്രസാദമായി കഴിക്കുകയും ചെയ്യുക.
സമ്പത്തും സമൃദ്ധിയും കൈവരാനായി പീപ്പിൾ മരത്തിന് വെള്ളം നൽകുകയും അതിന്റെ വേരുകളിൽ നെയ് കത്തിക്കുകയും പീപ്പിൾ ഇലയിൽ മഞ്ഞൾ പുരട്ടി സ്വസ്തിക ഉണ്ടാക്കി
” ഓം നമോ ഭഗവതേ വാസുദേവയേ നമഹ : ”
11 തവണ ജപിച്ച് ശ്രീ വിഷ്ണു ഭഗവാന് സമർപ്പിക്കുക.
വറുതിനി ഏകാദശി ആത്മീയ പ്രാധാന്യമുള്ള ദിവസമായതുകൊണ്ട് അന്ന്
ഉപവാസം ആചരിക്കുക, മഹാവീഷ്ണുവിനെ ക്ഷേത്ര സന്ദർശനത്തിലൂടെയോ അല്ലെങ്കിൽ വീട്ടിൽ ഒരു പൂജ നടത്തിക്കൊണ്ടോ ആരാധിക്കുക, വിഷ്ണു സഹസ്രനാമം വായിക്കുക, ദാനം ചെയ്യുക, മദ്യവും, സസ്യേതര ഭക്ഷണങ്ങളും ഒഴിവാക്കുക. ഈ കാര്യങ്ങളൊക്കെ ചെയ്യാവുന്നതാണ്.
വറുതിനി ഏകാദശിക്ക് ഇന്ത്യയുടെ പല ഭാഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു.
ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ അനുഗ്രഹം ലഭിക്കുമെന്നതിന് അനുകൂലമായ ദിവസമാണെന്നാണ് വിശ്വാസം.
ശുഭം 🙏