Logo Below Image
Saturday, April 12, 2025
Logo Below Image
Homeമതംഗുഡ്ഗാവ് ക്ഷേത്രങ്ങൾ.. ✍ജിഷ ദിലീപ് ഡൽഹി

ഗുഡ്ഗാവ് ക്ഷേത്രങ്ങൾ.. ✍ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ്

വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും കഥ പറയുന്ന ഗുഡ്ഗാവിൽ പുരാതന ക്ഷേത്രങ്ങളുടെ സുപ്രധാനമായ ഒരു ശേഖരം തന്നെയുണ്ട്.

ആരാധനാലയങ്ങൾ എന്നതിലുപരി ഈ ക്ഷേത്രങ്ങൾ ഇന്ത്യയുടെ ആത്മീയ പൈതൃകത്തിന്റെ ഉൾക്കാഴ്ചയാണ്. മാറിക്കൊണ്ടിരിക്കുന്ന പുരോഗമന വത്ക്കരണത്തിനും, നഗര ദൃശ്യങ്ങൾക്കിടയിലും ദൈവിക വിശ്വാസത്തിന്റെ ശാശ്വതമായ സാക്ഷ്യ പത്രങ്ങളായി നിലകൊള്ളുന്നു കൂടാതെ ഈ നഗരവാസികൾക്ക് ക്ഷേത്രം മതപരമായ സ്ഥലങ്ങൾ മാത്രമല്ല മറിച്ച് ഭൂതകാല തുടർച്ചയുടെ ബോധം നിലനിർത്തുന്ന ഒന്ന് കൂടിയാണ്.

വർണ്ണാഭമായ ആഘോഷങ്ങളാൽ ആകർഷിതമാക്കുന്ന ഗുഡ്ഗാവിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ചില ക്ഷേത്രങ്ങളെ പറ്റിയുuള്ള വിവരണമാണ് ഇന്നത്തെത്.

തങ്ങളുടെ വിശ്വാസം പൂവണിയാൻ ഭക്തർ അനുഗ്രഹം തേടുന്ന സ്ഥലമാണ് വിശാൽ ബാബ ക്ഷേത്രം. വർഷം മുഴുവനും ഈ ക്ഷേത്രം സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് പ്രത്യേക പൂജയും സാംസ്കാരിക പരിപാടികളുമാൽ അനുഗ്രഹീതമാണ്. രാവിലെ 6 മുതൽ രാത്രി 9 വരെയാണ് ഇവിടുത്തെ സന്ദർശന സമയം

ദിവസവും അനേകം ഭക്തർ സന്ദർശിക്കുന്ന പ്രത്യേകിച്ചും ശനിയാഴ്ചകളിൽ ശനിദേവന് പൂജ നടത്തുന്ന ക്ഷേത്രമാണ് ഗുരുഗ്രാമിലെ പ്രാചീന ശനി മന്ദിർ. ഇവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ശ്രീരാമൻ, ശിവൻ, ഗണപതി, ഹനുമാൻ, ശനി, കാളി, ദുർഗ എന്നിവരുടെ വിഗ്രഹങ്ങൾ ഒരു കുടക്കീഴിൽ കാണുന്ന ഒരേയൊരു ക്ഷേത്രമാണ് ഇത്. ശനി ദേവനിൽ നിന്നും അനുഗ്രഹം തേടാൻ വർഷംതോറും ഭക്തർ ഈ ക്ഷേത്രം സന്ദർശിക്കുന്നു.

ആത്മീയ പ്രബുദ്ധത പ്രദാനം ചെയ്യുന്ന ചൈതന്യ മഹാപ്രഭു മന്ദിർ വർഷം മുഴുവൻ ഭക്തർക്കായി തുറന്നിരിക്കുന്ന ക്ഷേത്രമാണ്. സമാധാനത്തിന്റെയും പ്രതിഫലനത്തിന്റെയും സ്ഥലമായിട്ടാണ് ഈ മന്ദിർ കണക്കാക്കുന്നത്.

പതിവായി ആരതി ചടങ്ങുകൾ നടത്തുന്നതിലൂടെ സന്ദർശകരെ ആകർഷിക്കുന്ന ഹനുമാൻ മന്ദിർ ഭക്തരെ സംബന്ധിച്ചിടത്തോളം ഭക്തർക്ക് ആത്മീയ ശക്തിയും ഭക്തിയും പ്രദാനം ചെയ്യുന്ന സ്ഥലമാണ്.

പ്രത്യേക ആചാരങ്ങളും പൂജകളും നടത്തുന്ന ഗുഡ്ഗാവ് ക്ഷേത്രങ്ങളിൽ അഹിന്ദു സന്ദർശകർക്ക് യാതൊരു നിയന്ത്രണവും ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

തുടരും..

ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ