മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവർക്ക് വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹ വന്ദനം. ക്രിസ്തുവേശുവിലുള്ള വിശ്വാസത്താൽ ദൈവപൈതലായി തീർന്ന നാം ഓരോരുത്തരും, ക്രിസ്തുവിന്റെ പരിജഞാനത്തിൽ വളരേണ്ടതിനു ക്രിസ്തുവിൽ നമുക്ക് ലഭിച്ചിരിക്കുന്ന അവകാശങ്ങളും, വാഗ്ദത്തങ്ങളും നേടിയെടുക്കേണ്ടതിനു ക്രിസ്തുവിൽ തികഞ്ഞ പുരുഷത്വം പ്രാപിക്കേണ്ടതിനും പരിശുദ്ധാത്മാവിനാൽ നടത്തപ്പെടേണ്ടത് അത്യാവശ്യമാണ്.
റോമർ 8–14
“ദൈവാത്മാവ് നടത്തുന്നവരേവരും ദൈവത്തിന്റെ മക്കളാകുന്നു ”
ദൈവപുത്രനായ യേശു തനിക്ക് ദൈവത്തോടുള്ള സമത്വം മാറ്റി വെച്ചു മനുഷ്യനായി ഭൂമിയിലിറങ്ങി വന്നു.പഴയ നിയമത്തിലൂടനീളം സ്വപ്‌നങ്ങൾ കൊണ്ടു വലിയവനായി തീർന്ന യോസെഫിനെ കാണാം. അതാണ് സാഹചര്യമല്ല മാറേണ്ടത് കാഴ്ചപ്പാടുകളായിരിക്കണം.
മാർക്കോസ് 4-24
“നിങ്ങൾ കേൾക്കുന്നത് എന്തെന്ന് സൂക്ഷിച്ചു കൊൾവിൻ നിങ്ങളെ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്ക് അളന്നു കിട്ടും ”
ദൈവ സഭയും വിശ്വാസികളും ലോകത്തിന്റെ പ്രതീക്ഷയാണ്. എന്നാലതിന് വിരോധമായി സഭയെ ചേരി തിരിഞ്ഞു അന്ധകാരത്തിലേയ്ക്ക് തള്ളി വിടുന്ന കാഴ്ച നിത്യ സംഭവമാണ്. യേശു സ്‌നാനത്തിന് ശേഷം പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ട ശേഷം ആത്‍മാവിനാൽ ഉപവാസത്തിലേയ്ക്കാണ് നയിച്ചത്. നാൽപതു ദിവസം തന്റെ പിതാവിനോടൊപ്പമായിരുന്ന കർത്താവ് ആത്‍മാവിന്റെ ശക്തിയോടെ സ്വന്തം സ്ഥലമായ ഗലീലിയയ്ക്ക് പോയി. പിന്നീട് നാം ബൈബിളിൽ കാണുന്നത് എല്ലാ കണ്ണുകളും യേശുവിലേയ്ക്ക് പ്രതീക്ഷയോടെ നോക്കുന്നതാണ്. ലോക പ്രകാരം യാതൊരു വിദ്യാഭ്യാസവുമില്ലാത്ത മരപ്പണിക്കാരനായ യേശുവെന്ന യുവാവ് അന്നത്തെ ലോകത്തിന്റെ പ്രതീക്ഷയാകുന്നതാണ്.
സത്യദൈവത്തെ ത്യജിച്ചു ആൾ ദൈവങ്ങൾക്ക് പിന്നാലെ പോകുന്നു. കാരണം മനുഷ്യർ തൃപ്തരല്ല. സന്തോഷവും സമാധാനവും ലഭിക്കാതെ ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തിൽ രക്ഷയെന്ന് വിശ്വസിക്കുന്ന കച്ചിത്തുരുമ്പിൽ പിടിക്കുമ്പോൾ, സ്വാർത്ഥ താല്പര്യങ്ങൾക്കായി ദൈവത്തെ വിൽക്കുന്നവരിലേക്ക് എത്തപ്പെടുന്നു, പിന്നീട് സമ്പാദ്യമെല്ലാം വിറ്റുപെറുക്കി ജീവിതം ശൂന്യമക്കുന്നു. പ്രിയരേ ഇന്ന് നിങ്ങൾ മാനസികമായും ശാരീരികമായും വല്ലാത്ത അവസ്ഥയിലാണോ, നിങ്ങൾക്കായി ഒരു രക്ഷകനുണ്ട് അവന്റെ പേരാണ്” യേശു”
എബ്രായർ 12-1
“ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമ്മുക്ക് ചുറ്റും നിൽക്കുന്നതുകൊണ്ട് സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമ്മുക്ക് മുന്നിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക ”
പ്രിയരേ എന്റെ ജീവിതത്തിൽ നടന്ന അത്ഭുത സാക്ഷ്യമാണ്. വീടിനടുത്തുള്ള ഒരു ചേച്ചി അവരുടെ ആങ്ങളയുടെ മോൾടെ മോളുമായി വീട്ടിൽ വന്നു. സംസാരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു ഈ മോളുടെ പേരെന്താണ്. അപ്പോൾ ചേച്ചി പറഞ്ഞു മൂന്നു വയസ്സായിട്ടും കുഞ്ഞു സംസാരിക്കില്ല. അപ്പോൾ പെട്ടെന്ന് എന്റെ ഉള്ളിൽ പരിശുദ്ധാത്മാവ് പറഞ്ഞു ഈ കുഞ്ഞിന് വേണ്ടി പ്രാത്ഥിക്കാൻ. ഞാൻ പറഞ്ഞു കുഞ്ഞിനെയൊന്നു പ്രാത്ഥിക്കട്ടെ. പ്രാത്ഥിച്ചു പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ഞാനും ആ വിഷയം വിട്ടു, എന്നാൽ സഹോദരങ്ങളെ പിറ്റേന്ന് രാവിലെ ചേച്ചി വീട്ടിൽ വന്നു പറയുന്നു കുഞ്ഞു സംസാരിക്കാൻ തുടങ്ങിയെന്നു. അതാണ് ദൈവമക്കളെ യേശു ആർക്കും കടക്കാരനല്ല. ഇന്ന് ആ കുഞ്ഞു ആറു വയസ്സുണ്ട് മിടുക്കിയായി സംസാരിച്ചു സ്കൂളിൽ പോകുന്നു. അവിടെ വിശ്വാസത്തിന്റെ പൂർത്തികരണമാണ് കണ്ടത്. ആ കുട്ടിയുടെ വിടുതലിനായി കർത്താവ് എന്നെയവിടെ ഉപയോഗിച്ചു. കാരണം ഭൂമിയിൽ യേശുവിനു പ്രവർത്തിക്കുവാൻ ആത്മാക്കളെ വേണം, അതിനാൽ യേശുവിന്റെ കൈകളിലെ ഉപകാരണമാണ് ഞാൻ. യേശുവിനു പകരക്കാരായി ഭൂമിയിൽ നിർത്തിയിരിക്കുകയാണ്. അധികാരം തിരിച്ചറിഞ്ഞു ജീവിക്കുമ്പോളാണ് സ്വർഗ്ഗീയ മഹത്വം വെളിപ്പെടുന്നത്. ദൈവ സന്നിധിയിൽ യാചിക്കുന്നവരല്ല മക്കളെങ്കിൽ അവകാശിയാണെന്ന തിരിച്ചറിവാണ് വേണ്ടത്.
നല്ല മനസാക്ഷിയോടെ ദൈവ സന്നിധിയിൽ നിൽക്കാം. വീണ്ടും കാണുംവരെ എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.