Thursday, May 2, 2024
Homeമതംശ്രീ കോവിൽ ദർശനം (15)🕉️ 'കുമളി ദുർഗ്ഗാ ഗണപതി ഭദ്രകാളി ക്ഷേത്രം'. ✍അവതരണം: സൈമശങ്കർ...

ശ്രീ കോവിൽ ദർശനം (15)🕉️ ‘കുമളി ദുർഗ്ഗാ ഗണപതി ഭദ്രകാളി ക്ഷേത്രം’. ✍അവതരണം: സൈമശങ്കർ മൈസൂർ.

സൈമ ശങ്കർ മൈസൂർ.

കുമളി ദുർഗ്ഗാ ഗണപതി ഭദ്രകാളി ക്ഷേത്രം.

ഇടുക്കി ജില്ലയിലെ കുമളി പട്ടണ പ്രദേശത്ത് തന്നെ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രമാണ് കുമളി ദുർഗ്ഗാ ഗണപതി ഭദ്രകാളി ക്ഷേത്രം . മൂന്നാർ കുമിളി ഹൈവേയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുമളി ദുർഗ്ഗാ ഗണപതി ഭദ്രകാളി ദേവസ്വം ട്രസ്റ്റ് ആണ് ഭരണ കാര്യങ്ങൾ നോക്കുന്നത്. കുമളിയിലെ ശ്രീധർമ്മശാസ്താ ക്ഷേത്രവും കുമളി ദുർഗ്ഗാ ഗണപതി ഭദ്രകാളി ദേവസ്വം ട്രസ്റ്റിൻറെ ഭരണ മേൽനോട്ടത്തിലാണ്. മേടമാസത്തിലാണ് ദുർഗ്ഗാ ഗണപതി ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം. വൃശ്ചികമാസത്തിലെ മണ്ഡലക്കാലത്തും, മകരവിളക്ക് മഹോത്സവത്തിനും ധാരാളം അയ്യപ്പഭക്തന്മാരുടെ ഒരു ഇടത്താവളം കൂടിയാണ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം .

ഭക്തരെ 😍
ഗണപതി ഭാഗവാന് മുന്നിൽ ഏത്തമിടുന്നത് എന്തിനാണ് എന്നുകൂടി അറിയാം.

നമ്മുടെ വിഘ്നങ്ങൾ ഒഴിഞ്ഞു പോകാനും തടസ്സങ്ങൾ നീങ്ങാനും വേണ്ടിയാണ്
നമ്മൾ ഗണപതി ഭാഗവാന് മുന്നിൽ ഏത്തമിടുന്നത്.

ഭഗവാൻ ഭക്തരിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഒരു രീതിയാണ് ഏത്തമിടൽ.

ഗണപതി ക്ഷേത്ര ദർശനം നടത്തുന്നത് ഏവർക്കും ഇഷ്ടമുള്ള കാര്യമാണെങ്കിലും ശരിയായ രീതിയിൽ ഏത്തമിടാൻ പലർക്കും അറിയില്ല. അറിയാമെങ്കിൽ തന്നെയും പലരും അധികം മിനക്കെടാറില്ല.

അത്യാവശ്യം ഭഗവാനെ ഒന്ന് വണങ്ങിപ്പോകുന്ന രീതിയിൽ കൈപിണച്ചു രണ്ട് ചെവിയിലും തൊട്ടു ദേഹമൊന്നു ചലിപ്പിക്കുന്നത് മാത്രമാവും പലരുടെയും ഏത്തമിടുന്ന രീതി. അത് പാടില്ല.

ഗണപതി ഭഗവാന്റെ സന്നിധിയിൽ മാത്രമാണ് ഏത്തമിടുക, മറ്റൊരു ദേവസന്നിധിയിലും ഈയൊരു വിധി ഇല്ല . പക്ഷെ ഗണപതി സന്നിധിയിൽ ഏത്തമിടൽ പ്രധാനവുമാണ്.

ഏത്തമിടുന്ന രീതി വിവരിക്കുന്ന ഒരു മന്ത്രം തന്നെയുണ്ട്. ഈ മന്ത്രം ഉരുവിട്ടുകൊണ്ടു വേണം ഏത്തമിടേണ്ടതും.

🕉️ വലം കൈയാൽ വാമശ്രവണവുമിടം കൈവിരലിനാൽ
വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള നിലയിൽ
നിലം കൈമുട്ടാലേ പലകുറി തൊടുന്നേനടിയനി-
ന്നലം കാരുണ്യാബ്ദേ കളക മമ വിഘ്നം ഗണപതേ 🕉️

ഇത് എങ്ങനെയെന്നാൽ, വലം കൈ കൊണ്ട് ഇടത്തെ കാതും ഇടം കൈകൊണ്ട് വലത്തെ കാതും തോറ്റുകൊണ്ട് കാലുകൾ പിണച്ചു നിന്ന് കൊണ്ട് കൈമുട്ടുകൾ പലതവണ നിലം തൊട്ടു ഭഗവാനെ വന്ദിക്കുന്നു എന്നാണിത്.

ഏത്തമിടുന്ന ശരിയായ സമ്പ്രദായം അനുസരിച്ചു ഇടത്ത് കാലിൽ ഊന്നു നിന്ന് വലത്ത് കാൽ ഇടതുകാലിന്റെ മുന്നിൽക്കൂടി ഇടത്തോട്ടു കൊണ്ടുപോയി പെരുവിരൽ മാത്രം നിലത്തു തൊടുവിച്ചു വേണം നിൽക്കേണ്ടത്. ഇതിനൊപ്പം ഇടതു കൈയുടെ നടുവിരൽ, ചൂണ്ടു വിരൽ എന്നിവകൂടി വലത്തേ ചെവിയും വലത്തെ കൈകൊണ്ട് ഇടത്തെ കൈയുടെ മുൻ വശത്തുകൂടി ഇടത്തോട്ടു കൊണ്ടുപോയി ആദ്യം പറഞ്ഞ രണ്ട് വിരലുകൾ കൊണ്ട് ഇടത്തെ കാതും പിടിക്കണം. എന്നിട്ടുവേണം ഭഗവാനെ കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്.

എത്ര തവണ ഏത്തമിടുന്നു എന്നത് അവരവരുടെ സൗകര്യം അനുസരിച്ചായിരിക്കും. സാധാരണ 3, 5, 7, 12, 15 21, 36 എന്നീ എണ്ണം അനുസരിച്ചാണ്.

ഏത്തമിടുന്നത് അനുസരിച്ചു ഭക്തരിൽ നിന്ന് വിഘ്നങ്ങൾ മാഞ്ഞുപോകും എന്നാണ് വിശ്വാസം. ഒപ്പം ഇതിനെ ബുദ്ധി ഉണർത്തുന്ന ഒരു വ്യായാമ മുറയായിട്ടും പരിഗണിച്ചു വരുന്നു.

ഇത്തരത്തിൽ ഏത്തമിടുന്നത് കൊണ്ട് തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂട്ടുമെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്.

സൈമ ശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments