ഷാർജ : പ്രവാസി സംഘടനയായ പ്രോഗ്രസ്സീവ് ചാവക്കാടിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക സദസ്സും, ” ഷെബി പാടുന്നു ” എന്ന ഗസൽ സംഗീത പരിപാടിയും അരങ്ങേറി.
ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സാസ്‌കാരിക ചടങ്ങിൽ ദുബായ് ഘടകം പ്രസിഡണ്ട് മുഹമ്മദ് ഷാഫി അധ്യക്ഷനായിരുന്നു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻകെ കുഞ്ഞുമുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യ അഥിതിയായ എൻടിവി ചെയർമാൻ മാത്തുക്കുട്ടി കഡോൺ ലഹരി വിരുദ്ധ പ്രതിക്ജ്ഞ ചൊല്ലി കൊടുത്തു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ മുൻ ട്രഷററും മാസ് സ്ഥാപക നേതാവുമായ ടി കെ അബ്ദുൽഹമീദ് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് വിവിധ മേഖലകളിൽ അവരവരുടെ കഴിവുതെളിയിച്ച പത്തോളം പ്രതിഭകളെ ആദരിച്ചു. ചടങ്ങിൽ പ്രോഗ്രസ്സീവ് ചാവക്കാടിന്റെ സെക്രട്ടറി പ്രദീപ് സ്വാഗതവും, പ്രോഗ്രാം കാൺവീനർ ഷാജഹാൻ സിങ്കം നന്ദിയും പറഞ്ഞു.
തുടർന്ന് പ്രസിദ്ധ ഗസൽ ഗായകൻ ഷെബി സമന്തറിന്റെ നേതൃത്വത്തിൽ ‘ഷെബി പാടുന്നു’ എന്ന ഗസൽ സംഗീത പരിപാടിയും അരങ്ങേറി. ആത്മാവിനെ ഉണർത്തുന്ന ഈണങ്ങളും ഹൃദയസ്പർശിയായ വരികളും പ്രേക്ഷകരെ ആകർഷിച്ചു. ഗസൽ ഗാനത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ കലാകാരന്മാർ ജീവസുറ്റതാക്കി. വൈകാരിക ആഴവും കാവ്യാത്മക സൂക്ഷ്മതയും ഓരോ സ്വരത്തിലും ഇഴചേർന്നുനിന്നു. സൗന്ദര്യത്തിന്റെയും ആത്മപരിശോധനയുടെയും ഒരു വേറിട്ട അനുഭവം സൃഷ്ടിച്ചുകൊണ്ട്, ഗസൽ സായാഹ്നം പ്രേക്ഷകരെ ആനന്ദത്തിലെത്തിച്ചു.