Thursday, November 21, 2024
Homeനാട്ടുവാർത്തനവംബര്‍ 16 മുതല്‍ തെള്ളിയൂര്‍കാവ് വ്യശ്ചികവാണിഭം :ക്ഷേത്ര പ്രവേശന വിളംബരത്തിനു മുൻപേ ആരംഭിച്ച ആചാരമാണ് വൃശ്ചിക...

നവംബര്‍ 16 മുതല്‍ തെള്ളിയൂര്‍കാവ് വ്യശ്ചികവാണിഭം :ക്ഷേത്ര പ്രവേശന വിളംബരത്തിനു മുൻപേ ആരംഭിച്ച ആചാരമാണ് വൃശ്ചിക വാണിഭം

പത്തനംതിട്ട ജില്ലയിലെ തെള്ളിയൂര്‍കാവ് വ്യശ്ചിക വാണിഭം കുറ്റമറ്റനിലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംക്യഷണന്‍. റാന്നി എം എല്‍ എ പ്രമോദ് നാരായണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തയ്യാറെടുപ്പുകളും വിലയിരുത്തി. ദേവസ്വം ബോര്‍ഡിന്റെ തിരഞ്ഞെടുത്ത 80 സ്ഥലങ്ങളാണ് വാണിഭത്തിനായി അനുവദിക്കുന്നത്, ലേലത്തിനുള്ള തയ്യാറെടുപ്പുകളായി. അനധികൃത ഇടങ്ങളില്‍ വാണിഭം പാടില്ല.

ശുദ്ധജല ലഭ്യത ഉറപ്പാക്കും. സുരക്ഷാ ക്രമീകരണത്തിനാവശ്യമായ പൊലിസിനെ വിന്യസിക്കും. സി.സി.ടിവി യടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ക്ഷേത്രത്തിലേക്കുള്ള റോഡ് സൗകര്യം കൂടുതല്‍മെച്ചപ്പെടുത്തും. മെഡിക്കല്‍ ടീമിന്റെ സേവനം എല്ലാദിവസവുണ്ടാകും. ഭക്ഷണ സ്റ്റാളുകളിലെ ജീവനകാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. മാലിന്യ നിര്‍മാര്‍ജനത്തിന് ശാസ്ത്രീയസംവിധാനം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മല്ലപ്പള്ളി തഹസില്‍ദാറുടെ നേത്യത്വത്തില്‍ പ്രാദേശിക യോഗം ചേര്‍ന്ന് വാണിഭത്തിന്റെ ക്രമീകരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.നവംബര്‍ 16 മുതലാണ് വ്യശ്ചികവാണിഭം. അവലോകന യോഗത്തില്‍ ദേവസ്വംബോര്‍ഡ് അംഗം അനില്‍, പോലിസ്, പൊതുമരാമത്ത്, ഗതാഗതം, തദ്ദേശ സ്വയംഭരണവകുപ്പ,് ക്ഷേത്ര ഉപദേശകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെള്ളിയൂര്‍കാവ് വ്യശ്ചികവാണിഭം

പൗരാണിക ആചാരങ്ങളുടെ ഓർമ്മകളുണർത്തി പഴമയുടെയും പെരുമയുടെയും ആചാരത്തിന്റെയും പിന്തുടർച്ചയാണ് തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം .ക്ഷേത്ര പ്രവേശന വിളംബരത്തിനു മുൻപേ ആരംഭിച്ച ആചാരമാണ് വൃശ്ചിക വാണിഭം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡിന്റെ കീഴിലുള്ള മേജർ തെള്ളിയൂർക്കാവ് ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ കാർഷികമേളയാണ് തെള്ളിയൂർ വൃശ്ചിക വാണിഭം.മണ്ഡലവ്രതാരംഭദിനം മുതൽ ഒരാഴ്ചയാണ് മേള.കാർഷിക വിളകളും ആയുധങ്ങളും പരമ്പരാഗത വീട്ടുപകരണങ്ങളും ആണ് തെള്ളിയൂർ വാണിഭത്തിൽ പ്രധാനമായി എത്തുന്നത്. ക്ഷേത്രത്തിന് സമീപം ഉണക്കസ്രാവ് വില്പനയെന്ന കൗതുക കാഴ്ചയും ഇവിടെയുണ്ട്.

അന്യം നിന്നുപോകുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം സമീപ പ്രദേശങ്ങളിലെ ഏറ്റവും വലിയ പാരമ്പര്യ വ്യാപാരമേളയാണ്.പരമ്പരാഗത കാർഷികായുധങ്ങളും ഗൃഹോപകരണങ്ങളും മുതൽ ആധുനിക വസ്തുക്കൾ വരെ കുറഞ്ഞ വിലക്ക് ലഭിക്കുമെന്നതാണ് തെള്ളിയൂർ മേളയെ ജനകീയമാക്കുന്നത്. ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സമൂഹം വൃശ്ചികം ഒന്നിന് കാർഷിക ഉൽപന്നങ്ങളും കാർഷികോപകരണങ്ങളും ദേവിയ്ക്ക് സമർപ്പിച്ച് സായൂജ്യം നേടി മടങ്ങി എന്നും ഐതിഹ്യം ഉണ്ട് . അരയ സമുദായം ഉണക്കസ്രാവിനെയാണ് സമർപ്പിച്ചത്.ഇന്നും ഉണക്ക സ്രാവ് വില്‍പ്പന ഇവിടെ ഉണ്ട് . വൃശ്ചികം ഒന്നായ നവംബർ 16 മുതൽ ഡിസംബർ ഒന്നുവരെയാണ് ഇത്തവണ വൃശ്ചിക വാണിഭം.

ആചാര അനുഷ്ഠാനങ്ങളുടെ വ്രതശുദ്ധിയോടെ തെള്ളിയൂരമ്മയുടെ തിരുനടയിൽ വൃശ്ചികം ഒന്നിന് ഭക്തർ കാഴ്ചകളുമായെത്തുന്നുവെന്നാണ് മേളയുടെ ഐതിഹ്യപെരുമ. ഭക്തർ തങ്ങളുടെ വിളവിന്‍റെ ഒരുഭാഗം കാഴ്ചയായി അർപ്പിച്ചിരുന്നു. നാണയങ്ങൾ നിലവിൽ വരുംമുൻപ് സാധനങ്ങൾ പരസ്​പരം കൈമാറുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments