Friday, January 3, 2025
Homeകേരളംവീടിന് സമീപം കെട്ടികിടന്ന മലിന ജലത്തിൽ കൂത്താടി:-ആദ്യ നടപടി,മുരിയാട് പുലൂർ സ്വദേശിക്ക് 2000 രൂപ പിഴ

വീടിന് സമീപം കെട്ടികിടന്ന മലിന ജലത്തിൽ കൂത്താടി:-ആദ്യ നടപടി,മുരിയാട് പുലൂർ സ്വദേശിക്ക് 2000 രൂപ പിഴ

കൊച്ചി:സംസ്ഥാനത്തുടനീളം വീടിന് സമീപം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂത്താടിയുണ്ടെങ്കിൽ 2,000 രൂപ പിഴ വീഴും. സംസ്ഥാനത്ത് ഡെങ്കിപ്പനിയും, കോളറയും വ്യാപകമാകുന്ന സാഹചര്യത്തിൽ കൂത്താടികളെ നിർമാർജ്ജനം ചെയ്യുന്നതിൽ വീഴ്ച വരുത്തിയയാൾക്ക് കോടതി പിഴയിട്ടു. മുരിയാട് പുലൂർ സ്വദേശിക്കാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2000 രൂപ പിഴയിട്ടത്.

സംസ്ഥാന ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ നൽകിയ പരാതിയിലാണ് കോടതി നടപടി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. പകർച്ചവ്യാധികൾക്ക് കാരണാകും വിധം വീടിന് സമീപത്ത് കൂത്താടികൾ വളരുന്നുണ്ടെങ്കിൽ ഇനിമുതൽ കോടതിക്ക് നടപടികൾ സ്വീകരിക്കാം.കൊതുക് വളരാൻ ഇടയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടും ഇത് പാലിക്കാതെ വന്നതോടെ പുല്ലൂർ സ്വദേശിക്കെതിരെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പി ജോബി കേസ് ഫയൽ ചെയ്യുകയായിരുന്നു. ഈ കേസിലാണ് ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായത്. 2,000 രൂപയാണ് പിഴയായി ചുമത്തിയത്.

തിരുവനന്തപുരത്ത് കോളറാ ബാധിത പ്രദേശത്ത് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്‌ജിതമായി നടന്നുവരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. രോഗലക്ഷണങ്ങൾ ഉള്ളവരെയും അവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെയും നിരന്തരമായി നിരീക്ഷിച്ചു വരുന്നു.ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ പ്രകടമായിട്ടുള്ളവർക്ക് വിദഗ്ധ ചികിത്സ നൽകി വരുന്നു. അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉൾപ്പെടെയുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കാണുന്നവരുടെ സാമ്പിളുകൾ വേഗം പരിശോധനയ്ക്കയയ്ക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments