വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം തുലാപ്പള്ളി മാര്‍ത്തോമാ പാരിഷ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഇന്ന് (മാര്‍ച്ച് 21) വൈകിട്ട് 3.30 ന് നിര്‍വഹിക്കും. റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ പഞ്ചായത്തുകളിലായി 18.5 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ആദ്യഘട്ട നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട്, വെച്ചൂച്ചിറ, വടശേരിക്കര, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ടി കെ ജയിംസ്, ലതാ മോഹന്‍, സോണിയ മനോജ്, റാന്നി ഡി.എഫ്.ഒ പി കെ ജയകുമാര്‍ ശര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.