തിരുവനന്തപുരം: സംസ്ഥാനത്തു ചരിത്രത്തിലാദ്യമായി പവന്റെ വില 61,000 രൂപയോട് അടുക്കുകയാണ്. ആഗോള വിപണിയിലും സ്വർണവില വില കുത്തനെ കൂടുകയാണ്. പവന് ഇന്ന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 60,440 രൂപയാണ്.
ഗ്രാമിന് 30 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7555 രൂപയാണ്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,773 ഡോളറിലെത്തി. 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ ആഗോളതലത്തില്‍ ആശങ്ക വര്‍ധിച്ചതാണ് സ്വര്‍ണത്തില്‍ കുതിപ്പുണ്ടാക്കിയത്. സ്വർണവിലയിൽ ഈ മാസം ഇതുവരെ 3500 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.