Thursday, January 2, 2025
Homeകേരളംശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം: കെ.സുരേന്ദ്രൻ

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം: കെ.സുരേന്ദ്രൻ

ശബരിമല തീർത്ഥാടനം അലങ്കോലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് : കെ.സുരേന്ദ്രൻ( ബിജെപി സംസ്ഥാന അധ്യക്ഷൻ )

മുൻ. ഡി. ജി. പിയും കേരളത്തിലെ ആദ്യവനിതാ ഐ. പി. എസ് ഉദ്യോഗസ്ഥയുമായ ശ്രീലേഖ ഐ. പി. സ് ബി. ജെ. പിയിൽ അംഗത്വമെടുത്തു

ശബരിമല തീർത്ഥാടനം അലങ്കോലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓൺലൈൻ ക്യൂ മാത്രം മതിയെന്ന സർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓൺലൈൻ വഴി മാത്രം ദർശനം പരിമിതപ്പെടുത്തുന്നത് അപ്രയോഗികവും അശാസ്ത്രീയവുമാണ്. ഭക്തരുടെ മൗലികമായ ആവശ്യം സർക്കാറും ബോർഡും പരിഗണിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ ഭക്തർക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് സർക്കാരിന്റെ പുതിയ നയം.

വെർച്ച്വൽ ബുക്കിംഗ് ബിജെപി എതിർക്കുന്നില്ല. എന്നാൽ 10-20 ശതമാനം സ്പോട്ട് ബുക്കിംഗ് കൂടി വേണം. ഒരു ദിവസം 80,000 പേരെ മാത്രമേ ശബരിമലയിൽ പ്രവേശിപ്പിക്കാൻ കഴിയൂവെന്ന് ദേവസ്വം ബോർഡ് പറയുന്നത് അംഗീകരിക്കാനാവില്ല. അവലോകനയോഗത്തിൽ ഒരു തീരുമാനവുമുണ്ടായില്ല. ശബരിമല തീർത്ഥാടനത്തിലെ മുന്നൊരുക്കത്തിൽ സർക്കാരിനും ബോർഡിനും വലിയ വീഴ്ചയുണ്ട്. തീർത്ഥാടനം ആരംഭിക്കാൻ ഇനി ഒരു മാസം കൂടിയേയുള്ളൂ. പ്രാഥമിക സൗകര്യങ്ങൾ ഒന്നും തന്നെ പാമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

സർക്കാർ അലംഭാവം തുടരുകയാണ്. കെഎസ്ആർടിസിക്ക് ഭക്തരെ ചൂഷണം ചെയ്യാനുള്ള കാര്യത്തിൽ മാത്രമാണ് തീരുമാനമായത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണ്. സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്താൻ സർക്കാർ തയ്യാറാവണം. ഒന്നാം പിണറായി സർക്കാരിൻ്റെ ശബരിമലയ്ക്കെതിരായ ഗൂഢാലോചന കേരളം കണ്ടതാണ്. ഇനിയും ഇതേ നയം തുടരുകയാണെങ്കിൽ ഹൈന്ദവ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിൽ ബിജെപിയും ഒപ്പം ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അടിയന്തര പ്രമേയം ഭരണ- പ്രതിപക്ഷ ഒത്തുകളിയാണ്. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതാണോ വലിയ പ്രശ്നം. ഗൗരവതരമായ പ്രശ്നങ്ങൾ ചർച്ചയാക്കുന്നില്ല. സ്വർണ്ണക്കടത്ത് ഉയർത്താൻ യുഡിഎഫിന് ധൈര്യമില്ല. രാജ്യദ്രോഹം പോലത്തെ വിഷയങ്ങൾ ചർച്ചയാവാതിരിക്കാനാണ് ഇടതും വലതും ശ്രമിക്കുന്നത്.

മഞ്ചേശ്വരം കേസിൽ സുന്ദര സ്വമേധയ പത്രിക പിൻവലിച്ചതന്നെന്നു കോടതിക്ക് ബോധ്യമായി. എസ്.സി എസ്.ടി അതിക്രമ നിരോധന നിയമം നിലനിൽക്കില്ലെന്നും വിധി ന്യായം വ്യക്തമാക്കുന്നു. ഇതൊന്നും മനസിലാക്കാതെയാണ് യുഡിഫ് നേതാക്കൾ ബിജെപി- സിപിഎം ഒത്തുകളി ആരോപണം ഉന്നയിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുൻ. ഡി. ജി. പിയും കേരളത്തിലെ ആദ്യവനിതാ ഐ. പി. എസ് ഉദ്യോഗസ്ഥയുമായ ശ്രീലേഖ ഐ. പി. സ് ബി. ജെ. പിയിൽ അംഗത്വമെടുത്തു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയ്ക്ക് പാർട്ടി അംഗത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments