അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണം
അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം: കോന്നി പഞ്ചായത്ത്
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ / വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കേണ്ടതാണ്.
പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിൻമേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2) (വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.
അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം:നാരങ്ങാനം ഗ്രാമപഞ്ചായത്ത്
നാരങ്ങാനം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും മുകളിലേക്ക് അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും ഉടമസ്ഥര്‍ അടിയന്തരമായി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും മുറിച്ച് മാറ്റണമെന്ന് അറിയിക്കുന്നു. അല്ലാത്തപക്ഷം അതുമൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമപ്രകാരം നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നാരങ്ങാനം സെക്രട്ടറി അറിയിച്ചു.
അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം:ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും മുകളിലേക്ക് അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും ഉടമസ്ഥര്‍ അടിയന്തരമായി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും മുറിച്ച് മാറ്റണമെന്ന് അറിയിക്കുന്നു. അല്ലാത്തപക്ഷം അതുമൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമപ്രകാരം നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഏനാദിമംഗലം സെക്രട്ടറി അറിയിച്ചു