Logo Below Image
Friday, April 25, 2025
Logo Below Image
Homeകേരളംലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 ന്

ലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 ന്

കേരളത്തിലെ ലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 നും അന്തിമ പട്ടിക ജനുവരി ആറിനും പ്രസിദ്ധീകരിക്കും.ഒക്ടോബർ ഒന്നിന് 18 വയസ്സു തികഞ്ഞവരെ ചേര്‍ത്താണ് കരട് പട്ടിക തയാറാക്കുന്നത്.ആക്ഷേപങ്ങളിൽ ഡിസംബർ 24ന് അകം തീരുമാനമെടുക്കും. ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക സഭാ മണ്ഡലത്തിലും ഏതു വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിക്കും .

നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് ഒരാഴ്ച മുൻപുവരെ പട്ടികയിൽ പേരു ചേർക്കാം.ഇലക്ടറൽ റജിസ്റ്റർ ഓഫീസർമാരായി തഹസിൽദാർമാർക്ക് പകരം ഡപ്യൂട്ടി കലക്ടർമാർക്ക് ചുമതല നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി .

പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള വിജയിക്കുന്ന സ്ഥാനാർഥികളെ സംബന്ധിച്ച് എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി പാര്‍ട്ടികള്‍ പ്രാഥമിക ലിസ്റ്റ് തയാര്‍ ചെയ്തു . ഈ ജില്ലകളിലെ പ്രധാന നേതാക്കളുടെ അഭിപ്രായം യു ഡി എഫ് വിശകലനം ചെയ്യും . ചർച്ചകൾക്കായി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു സമിതി ഇന്നു യോഗം ചേരും. യു ഡി എഫ് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി ഇന്നുതന്നെ ഹൈക്കമാൻഡിന് കൈമാറിയേക്കും . സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം അവതരിപ്പിക്കും .

ബി ജെ പി വിജയ സാധ്യത ഉറപ്പിച്ച പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ സര്‍വെയില്‍ ഒന്നാമത് എത്തി എങ്കിലും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണം എന്നുള്ള അഭിപ്രായവും ഉയര്‍ന്നു .ശോഭാ സുരേന്ദ്രനും പട്ടികയില്‍ ഉണ്ട് .

പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് ആദ്യ പരിഗണന എങ്കിലും വി.ടി.ബൽറാം, കെപിസിസി സോഷ്യൽ മീഡിയ കൺവീനർ ഡോ.പി.സരിൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.സിപിഎമ്മിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾക്കാണ് മുൻതൂക്കം .ഉപതിരഞ്ഞെടുപ്പുകളിലെ ഇടതുസ്ഥാനാർഥികളെ തീരുമാനിച്ചു കഴിഞ്ഞെന്നും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലുടൻ ഇക്കാര്യം അറിയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ