കോഴിക്കോട്:- കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടുത്തം. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് തീ പടർന്നത്.
വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്ഥലത്ത് നാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. എന്നാൽ തീ കൂടുതൽ കടകളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ്. ഇത് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്ന ഫയര്‍ ഫോഴ്സിന് വെല്ലുവിളിയാവുകയാണ്.
കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. തീ വ്യാപിച്ചയുടൻ കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനക്കേക്ക് നീക്കി.