Logo Below Image
Sunday, June 22, 2025
Logo Below Image
Homeകേരളംകോട്ടയ്ക്കലിൽ മാലിന്യപ്രശ്നം പുകയുന്നു

കോട്ടയ്ക്കലിൽ മാലിന്യപ്രശ്നം പുകയുന്നു

കോട്ടയ്ക്കൽ.–നഗരസഭയിൽ മാലിന്യപ്രശ്നം വീണ്ടും പുകയുന്നു. ഹരിത കർമസേന ശേഖരിക്കുന്ന വസ്തുക്കൾ കൃത്യമായി നീക്കം ചെയ്യാത്തതാണ് നഗരസഭയ്ക്കു തലവേദനയാകുന്നത്. സിഎച്ച് ഓഡിറ്റോറിയത്തിനോടു ചേർന്നു കൂടിക്കിടന്ന മാലിന്യത്തിന് കഴിഞ്ഞദിവസം രാത്രി തീ പിടിച്ചതിനെത്തുടർന്ന്  ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

തോക്കാംപാറ, ആമപ്പാറ, ചീനംപുത്തൂർ, ടൗൺ, വലിയപറമ്പ്, കാവതികളം തുടങ്ങിയ ഭാഗങ്ങളിലെല്ലാം പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ പാഴ് വസ്തുക്കൾ കിടക്കുന്നുണ്ട്. കൂടാതെ, നഗരസഭാ കാര്യാലയത്തിനു മുന്നിലുള്ള ഓഡിറ്റോറിയ വളപ്പിലും കെട്ടിക്കിടക്കുന്നു. മലപ്പുറത്തു നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും മറ്റും പണിപ്പെട്ടാണ് ഓഡിറ്റോറിയ വളപ്പിലെ തീയണച്ചത്. സമീപത്തായി സിനിമാ തീയറ്റർ, മദ്യശാല, ആരോഗ്യകേന്ദ്രം തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്.
അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് എം.പി. വൈശാഖ്, നിസാർ കോട്ടയ്ക്കൽ, ഫൈസൽ ഇന്ത്യനൂർ, ശ്രീജിത് കുട്ടശേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭാ സെക്രട്ടറി മാമ്പള്ളി സന്തോഷ്കുമാറിനെ ഉപരോധിച്ചത്. തുടർന്ന് സിപിഎം നേതാക്കളായ ടി.കബീർ, എൻ.പുഷ്പരാജൻ, ടി.പി.ഷമീം എന്നിവരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ മാലിന്യം ഉടൻ നീക്കംചെയ്യുമെന്നും അനാസ്ഥ കാണിച്ച കരാറുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ഉറപ്പുനൽകി.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ