കോട്ടയം — കോട്ടയം ജില്ലയിലെ മഴ കുറവാണ് രേഖപ്പെടുത്തിയെങ്കിലും , ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിൽ വിവിധ താലൂക്കുകളിലായി 16 വീടുകള്‍ക്ക് ഭാഗീകമായി നാശനഷ്ടം സംഭവിച്ചു. ഒരു വീട് പൂര്‍ണ്ണമായി തകർന്നു. ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മുന്നിടങ്ങളിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. മുണ്ടക്കയത്തും, വൈക്കത്തുമായി രണ്ടു പേരെ വെളളത്തില്‍ കാണാതായിട്ടുണ്ട്.
വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യതൊഴിലാളി ചെമ്പ് സ്വദേശി സദാനന്ദൻ (58) മരിച്ചു. ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞായിരുന്നു അപകടം. ജില്ലയിൽ വിവിധയിടങ്ങളിലായി 11 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മൊത്തം 332 പേർ ഈ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. 126 സ്ത്രീകളും, 125 പുരുഷന്‍മാരും, 81 കുട്ടികളുമാണ് ക്യാമ്പിൽ ഉള്ളത്. വ്യാപകമായി കൃഷി നശിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.