Saturday, September 28, 2024
Homeകേരളംകോന്നി അരുവാപ്പുലത്ത് റോഡിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ലഹരി ഉപയോഗം

കോന്നി അരുവാപ്പുലത്ത് റോഡിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ലഹരി ഉപയോഗം

സ്ത്രീകളെയും കുട്ടികളെയും ഭീതിയില്‍ ആഴ്ത്തി റോഡു അരുകില്‍ ലഹരി ഉപയോഗിച്ച് കൊണ്ട് അന്യ സംസ്ഥാന തൊഴിലാളി : പോലീസോ ,എക്സ്സൈസ്സോ സ്ഥലത്ത് എത്തിയില്ല

പത്തനംതിട്ട –കോന്നി അരുവാപ്പുലത്ത് അന്യ സംസ്ഥാന തൊഴിലാളി കവറില്‍ ഇട്ട ലഹരി ഉപയോഗിച്ച് കൊണ്ട് മണിക്കൂറുകള്‍ റോഡില്‍ ഇരുന്നിട്ടും അധികാരികള്‍ എത്തി നടപടി സ്വീകരിച്ചില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു .

അരുവാപ്പുലം സൊസൈറ്റിയ്ക്കും പമ്പ ഫാക്റ്ററി പടിയ്ക്കും ഇടയില്‍ ജനങ്ങള്‍ അധിവസിക്കുന്ന റോഡു അരുകില്‍ ഇരുന്നാണ് അന്യ സംസ്ഥാന തൊഴിലാളി പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചത് .സ്ത്രീകളും കുട്ടികളും ഭയന്ന് വിറച്ചാണ് ഇതുവഴി കടന്നു പോയത് .

രാവിലെ എട്ടരയോടെ ആണ് ജാര്‍ഘണ്ട് നിവാസിയായ അന്യ സംസ്ഥാന തൊഴിലാളി ഈ റോഡ്‌ അരുകില്‍ കിടക്കുന്നത് കണ്ടത് .സമീപം ബാഗും ഉണ്ടായിരുന്നു .വാഹനം ഇടിച്ചതാണെന്നു കരുതി ആളുകള്‍ കൂടി എങ്കിലും ഇയാള്‍ എഴുന്നേറ്റു ഇരുന്നു കയ്യില്‍ കരുതിയ കവര്‍ മുഖത്തേക്ക് അടുപ്പിച്ചു ആഞ്ഞു വലിച്ചു കൊണ്ടിരുന്നു . ഈ കവറില്‍ പശ എന്നറിയപ്പെടുന്ന മാരക ലഹരി വസ്തുവാണ് ഉണ്ടായിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു .

വാര്‍ഡ്‌ മെമ്പര്‍ അടക്കം ഉള്ളവര്‍ സ്ഥലത്ത് എത്തി .എന്നാല്‍ പോലീസ് എത്തി ഇയാളെ പിടികൂടി ഇല്ല എന്ന് ആക്ഷേപം ഉണ്ട് . മണിക്കൂറുകള്‍ ഇയാള്‍ ഇവിടെ തന്നെ ഇരുന്നു ഇടയ്ക്ക് ഇടയ്ക്ക് കവര്‍ മുഖത്തേക്ക് അടുപ്പിച്ചു ആഞ്ഞു വലിച്ചെടുക്കുന്നത് കാണാമായിരുന്നു . വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന പശ എന്ന ലഹരി ആണ് ഇതെന്ന് ആളുകള്‍ പറയുന്നു .

സ്കൂള്‍ കുട്ടികള്‍ അടക്കം കടന്നു പോകുന്ന പ്രധാന റോഡില്‍ ആണ് മണിക്കൂറുകളോളം ഇയാള്‍ ലഹരി ഉപയോഗിച്ച്  കൊണ്ടിരുന്നത് . നേരത്തെ ഇയാള്‍ അരുവാപ്പുലം നിവാസിയായ ഒരാളുടെ കൂടെ കാട് തെളിയിക്കുന്ന ജോലി ചെയ്തിരുന്നു .ഇയാളെ പറഞ്ഞു വിട്ടതാണ് .ആ ബന്ധം കാരണം ഇയാള്‍ അരുവാപ്പുലത്ത് എത്തിയത് ആണ് എന്ന് സംശയിക്കുന്നു . വളരെ ഏറെ ലഹരിയ്ക്ക് അടിമയായ ഇയാള്‍ക്ക് എതിരെ  അധികാരികള്‍ എത്തി നടപടികള്‍ സ്വീകരിച്ചില്ലെന്ന്  നാട്ടുകാര്‍ പരാതി പറയുന്നു . പോലീസ് ഭാഗത്ത്‌ നിന്നും യാതൊരു സുരക്ഷയും ജനങ്ങള്‍ക്ക് ഇല്ല എന്നാണ് നാട്ടുകാരുടെ പരാതി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments