Sunday, December 29, 2024
Homeകേരളംകേരളത്തിൽ ശക്തമായ മഴ, രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട്, കടലാക്രമണത്തിനും സാധ്യത

കേരളത്തിൽ ശക്തമായ മഴ, രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട്, കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്നലെ വൈകീട്ട് വന്ന മഴ മുന്നറിയിപ്പ് പ്രകാരം വരുംദിവസങ്ങളിൽ നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊടുംചൂടിൽ വലഞ്ഞ കേരളത്തിൽ ഉയർന്ന താപനിലയിൽ വ്യത്യാസം വന്നിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

യെല്ലോ അലേർട്ട്

13 – 05 – 2024: പത്തനംതിട്ട, ഇടുക്കി

14 – 05 – 2024: തിരുവനന്തപുരം, പത്തനംതിട്ട

15 – 05 – 2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

16 – 05 – 2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്. ഇന്നലെ (ഞായറാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടായിരുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് (13 – 05 – 2024) രാവിലെ 11:30 മുതൽ രാത്രി 11:30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേഗത സെക്കൻഡിൽ 20 cm നും 50 cm നും ഇടയിൽ മാറിവരാനാണ് സാധ്യതയെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാവിലെ 11:30 മുതൽ രാത്രി 11:30 വരെ ഉയർന്നതിരമാലയ്ക്ക് സാധ്യതയുണ്ട്. 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. അതേസമയം ഇന്നലത്തെ അറിയിപ്പ് പ്രകാരം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments