Friday, October 18, 2024
Homeകേരളംല​ക്നോ​വി​നെ ഡ​ല്‍​ഹി വീ​ഴ്ത്തി ; രാ​ജ​സ്ഥാ​ൻ പ്ലേ ​ഓ​ഫി​ൽ.

ല​ക്നോ​വി​നെ ഡ​ല്‍​ഹി വീ​ഴ്ത്തി ; രാ​ജ​സ്ഥാ​ൻ പ്ലേ ​ഓ​ഫി​ൽ.

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ രാ​ജ​സ്ഥാ​ൻ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു. ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സ് ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെയാണ് സ​ഞ്ജു​വും സം​ഘ​വും പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച​ത്.

സ്കോ​ർ: ഡ​ൽ​ഹി 208/4. ല​ക്നോ 189/9. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഡ​ല്‍​ഹി നി​ശ്ചി​ത ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 208 റ​ണ്‍​സ് നേ​ടി. അ​ഭി​ഷേ​ഖ് പോ​റ​ല്‍ (33 പ​ന്തി​ല്‍ 58), ട്രി​സ്റ്റ​ണ്‍ സ്റ്റ​ബ്‌​സ് (25 പ​ന്തി​ല്‍ 57) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സാ​ണ് ഡ​ല്‍​ഹി​യെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ല​ക്നോ നി​ശ്ചി​ത ഓ​വ​റി​ൽ 189 റ​ൺ​സ് എ​ടു​ക്കാ​നെ ക​ഴി​ഞ്ഞൊ​ള്ളു. നി​ക്കോ​ളാ​സ് പു​രാ​ന്‍ (27 പ​ന്തി​ല്‍ 61), അ​ര്‍​ഷ​ദ് ഖാ​ന്‍ (33 പ​ന്തി​ല്‍ 58) എന്നിവർ പൊ​രു​തി​യെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ന് 19 റ​ൺ​സ് അ​ക​ലെ വീ​ണു. ഇ​ശാ​ന്ത് ശ​ര്‍​മ ഡ​ല്‍​ഹി​ക്ക് വേ​ണ്ടി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

ല​ക്നോ​വി​നാ​യി ന​വീ​ൻ ഉ​ൾ​ഹ​ഖ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. മു​പ്പ​ത്തി​നാ​ല് റ​ൺ​സി​ന് മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഡ​ൽ​ഹി താ​രം ഇ​ശാ​ന്ത് ശ​ര്‍​മ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ലേ ​ഓ​ഫി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ടീ​മാ​ണ് രാ​ജ​സ്ഥാ​ൻ. കോ​ൽ​ക്ക​ത്ത നേ​ര​ത്തേ​ത​ന്നെ പ്ലേ ​ഓ​ഫി​ലെ​ത്തി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments