Logo Below Image
Wednesday, April 30, 2025
Logo Below Image
Homeകേരളംമൂന്നാംസീറ്റ്‌, അല്ലെങ്കിൽ ഒറ്റയ്ക്ക്‌ മത്സരം; ലീഗിന്റെ അന്ത്യശാസനം.

മൂന്നാംസീറ്റ്‌, അല്ലെങ്കിൽ ഒറ്റയ്ക്ക്‌ മത്സരം; ലീഗിന്റെ അന്ത്യശാസനം.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ്‌ ആവശ്യം കടുപ്പിച്ച്‌ മുസ്ലിംലീഗ്. സീറ്റില്ലെങ്കിൽ ഒറ്റയ്ക്ക്‌ മത്സരമെന്ന തീവ്രനിലപാടിലേക്കാണ്‌ ലീഗിന്റെ പോക്ക്‌. പാർടിയുടെ നേതൃയോഗങ്ങളിലും കോൺഗ്രസിൽ തീരുമാനമെടുക്കുന്ന തലത്തിലുള്ളവർക്കും ലീഗ്‌നേതാക്കൾ ഈ സന്ദേശം കൈമാറി. രണ്ടിലൊന്ന് ഞായറാഴ്‌ച അറിയണമെന്ന ഉറച്ച നിലപാട്‌ ജനറൽ സെക്രട്ടറി പിഎംഎ സലാം പരസ്യമായി പ്രകടിപ്പിച്ചു. ‘സീറ്റില്ല’ എന്ന മറുപടി ചർച്ചയിൽ കോൺഗ്രസ്‌ പറയാൻ പാടില്ല എന്നുറച്ചാണ്‌ ‘അങ്ങനെയൊരു ചോദ്യമേ ഉയരുന്നില്ല’ എന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ എടുത്ത്‌ പറഞ്ഞത്‌. കൊച്ചിയിലാണ്‌ ചർച്ച നടക്കുക. തീരുമാനമായില്ലെങ്കിൽ 27ലെ ലീഗ് യോഗം നിർണായകമാകും.

വയനാട്‌ രാഹുൽഗാന്ധി മത്സരിക്കുകയാണെങ്കിൽ ആ സീറ്റ്‌ വേണ്ടെന്നും പകരം കോഴിക്കോട്‌ വേണമെന്നുമാണ്‌ ലീഗിന്റെ ആവശ്യം. കാലങ്ങളായി മൂന്നാംസീറ്റ്‌ ആവശ്യം ഉയർത്തുകയും തെരഞ്ഞെടുപ്പ്‌ ബഹളത്തിനിടയിൽ കോൺഗ്രസ്‌ നേതാക്കൾ ഒരു ചർച്ചാപ്രഹസനം നടത്തി ‘അനുനയിപ്പിച്ച്‌’ വിടുകയും ചെയ്യുന്ന പരിപാടി അവസാനിപ്പിക്കണമെന്നാണ്‌ ലീഗിലെ നല്ലൊരുവിഭാഗത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ലീഗിന്റെ നേട്ടത്തിലാണ്‌ കുറച്ചെങ്കിലും യുഡിഎഫ്‌ പിടിച്ചുനിന്നത്‌ എന്നതും സീറ്റ്‌ ആവശ്യം കൂടുതൽ ശക്തമായി ഉന്നയിക്കുന്നതിന്‌ പ്രേരകമായിട്ടുണ്ട്‌.

എന്നാൽ, സിറ്റിങ്‌ സീറ്റുകളിൽ ഏതെങ്കിലും കൊടുത്ത്‌ ആത്മഹത്യാപരമായ നിലപാട്‌ എടുക്കേണ്ടെന്ന നിലപാടാണ്‌ കോൺഗ്രസിനുള്ളത്‌. ലീഗ്‌ അർഹരാണെന്നും ശക്തരാണെന്നും പറഞ്ഞ്‌ അനുനയിപ്പിക്കാനാണ്‌ ശ്രമം. ‘വിട്ടുവീഴ്‌ചാമനോഭാവം വേണം’ എന്ന കെ സി വേണുഗോപാലിന്റെ അഭ്യർഥന ലീഗിനോടുള്ള നിലപാട്‌ എന്തായിരിക്കുമെന്ന വ്യക്തമായ സൂചനയാണ്‌.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ