Logo Below Image
Wednesday, June 25, 2025
Logo Below Image
Homeകേരളംമാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം.

മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം.

മാഹി: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് അടച്ചിടുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടയ്ക്കുന്നതിനാൽ ഈ വഴി ഗതാഗതം നിരോധിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് മോന്താൽ പാലം വഴി പോകണം.

കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ തലശ്ശേരിയിലെ ചൊക്ലി – മേക്കുന്ന് മൊന്താൽ പാലം വഴി പോകണം. അതേസമം ദീർഘദൂര ബസുകള്‍ ബൈപാസ് വഴി കടന്നുപോകും. ഇതിന് മുൻപ് 2016ലാണ് പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയത്. 1933ൽ നിർമിച്ചതാണ് മാഹിപ്പാലം. 1971ൽ തൂണ്‍ നിലനിർത്തി പാലം നിർമിച്ചു. പിന്നീട് പല വർഷങ്ങളിലായി ബലപ്പെടുത്തൽ നടന്നു. പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ