Tuesday, November 19, 2024
Homeകേരളംഗുരുവായൂരിൽ 1008 അമ്മമാരുടെ ഭാഗവത പാരായണം 21 മുതൽ.

ഗുരുവായൂരിൽ 1008 അമ്മമാരുടെ ഭാഗവത പാരായണം 21 മുതൽ.

പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ 1008 അമ്മമാരുടെ ഭാഗവത പാരായണവും 501 കുട്ടികളുടെ വിഷ്ണുസഹസ്രനാമം ചൊല്ലലും 21 മുതൽ 28 വരെ ഗുരുവായൂർ നഗരസഭാ ടൗൺഹാളിൽ നടക്കും. സ്വാമി ഉദിത് ചൈതന്യ നേതൃത്വം നൽകും കേരളത്തിലെ വിവിധ പാരായണ സമിതികളിലെ അംഗങ്ങളാണ് ഭാഗവതം വായിക്കുക.

സപ്‌താഹ വേദിയിൽ ആദ്യമായാണ് 1008 അമ്മമാർ പങ്കെടു ക്കുന്ന പാരായണം സംഘടിപ്പി ക്കുന്നതെന്നു സപ്ത‌ാഹ സമിതി വർക്കിങ് ചെയർമാൻ രവി ചങ്കത്ത്, വർക്കിങ് കൺവീനർ ഡോ. കെ.ബി.പ്രഭാകരൻ, ട്രഷറർ എ. കെ.ദിവാകരൻ എന്നിവർ പറഞ്ഞു.

ഇതോടൊപ്പം കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നു വിഷ്ണുസഹസ്ര നാമം ചൊല്ലുന്നതിനായി കുട്ടികളെത്തും തൃശൂർ ബ്രഹ്മസ്വം മഠത്തിലെ വേദ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വേദഘോഷത്തോടെ പരിപാടി 21ന് വൈകിട്ട് 5ന് ഹൈക്കോടതി ജഡ്‌ജി ദേവൻ രാമചന്ദ്രൻ സപ്താഹം ഉദ്ഘാടനം ചെയ്യും 28ന് സമാപനച്ചടങ്ങ് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്‌റ്റി ഡോ.പി.എം.വാരിയർ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments