Saturday, December 21, 2024
HomeKeralaസംസ്ഥാനത്ത് താപനില ഇനിയും ഉയരും; കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്.

സംസ്ഥാനത്ത് താപനില ഇനിയും ഉയരും; കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഇന്നും നാളെയും  (2024 ഫെബ്രുവരി 16,17)  കണ്ണൂർ  ജില്ലയിൽ  ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും,  ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.  ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

RELATED ARTICLES

Most Popular

Recent Comments