Logo Below Image
Sunday, June 22, 2025
Logo Below Image
Homeകേരളംമദ്യം നല്‍കിയില്ല; അതിഥി തൊഴിലാളിയെ മുഖത്ത് ചൂടുവെള്ളമൊഴിച്ചു, ക്രൂര മർദ്ദനം.

മദ്യം നല്‍കിയില്ല; അതിഥി തൊഴിലാളിയെ മുഖത്ത് ചൂടുവെള്ളമൊഴിച്ചു, ക്രൂര മർദ്ദനം.

ആലപ്പുഴ : ആലപ്പുഴ അന്ധകാരനഴിയില്‍ മദ്യം നൽകാത്തതിന് അതിഥി തൊഴിലാളിക്ക് ക്രൂര മർദ്ദനം. സാരമായി പരിക്കേറ്റ ബംഗാൾ സ്വദേശി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തില്‍ പട്ടണക്കാട് പൊലീസ് കേസെടുത്തു.
അന്ധകാരനഴിയിൽ വാടകയ്ക്കു താമസിക്കുന്ന ബംഗാൾ ഫലക്കട്ട സ്വദേശി ബിമൽ കുമാറിനാണ് മർദ്ദനമേറ്റത്. അന്ധകാരനഴിയ്ക്ക് സമീപമുള്ള വിദേശ മദ്യ വിൽപന ശാലയിൽ യുവാവ് കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ പോയിരുന്നു. മദ്യവുമായി മടങ്ങുമ്പോൾ രണ്ടാളുകൾ മദ്യം നൽകണമെന്ന് ബിമൽ കുമാറിനോട് ആവശ്യപ്പെട്ടു.

എന്നാൽ ഇയാൾ മദ്യം നൽകാൻ തയാറായില്ല. ഈ സംഘവും മറ്റ് ഏതാനും പേരും രാത്രി വീട്ടിൽ അതിക്രമിച്ചു കയറി ചൂടു വെളളം മുഖത്ത് ഒഴിച്ച ശേഷം മർദ്ദിച്ചെന്നാണ് പരാതി. ബഹളം കേട്ട് സമീപവാസികളെത്തിയതോടെ അക്രമി സംഘം ഓടി രക്ഷപെട്ടു. തലയ്ക്ക് സാരമായി പരുക്കേറ്റ ബിമൽകുമാർവണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ