പുതുപ്പള്ളി നിയോജക മണ്ഡലത്തോടുള്ള സർക്കാർ അവഗണനയ്ക്കെതിരേ ചാണ്ടി ഉമ്മൻ എം എൽഎ നടത്തുന്ന ഉപവാസം നാളെ രാവിലെ എട്ടിന് ആരംഭിക്കും.
പാമ്പാടി ബസ്റ്റാൻഡിൽ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. പാമ്പാടി വില്ലേജ് ഓഫീസ് നിർമാണം, ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് എംഎൽഎയെ മനപ്പൂർവ്വം മാറ്റിനിർത്തുന്നു.
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎൽഎ ഫണ്ട് ഉപയോഗിക്കുന്നതിന് അനുവദിക്കുന്നില്ല എന്നിങ്ങനെയുള്ള ആവശ്യം ഉന്നയി ച്ചാണ് നിരാഹാരം നടത്തുന്നത്.