എലത്തൂർ:എലത്തൂരിൽ മകനെ വെട്ടിയ കേസിൽ പിതാവ് അറസ്റ്റിൽ. ജാഫർ ആണ് അറസ്റ്റിലായത്. മകൻ ജംഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
മടക്കി കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന സ്റ്റീല്‍ കത്തി ഉപയോഗിച്ചായിരുന്നു വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
ജംഷിദിന്റെ കഴുത്തിലും വയറിന്റെ ഇടത് ഭാഗത്തുമാണ് പരുക്കേറ്റത്.