Thursday, January 9, 2025
HomeKeralaഎം.സി റോഡിൽ ചങ്ങനാശ്ശേരി എസ്‌ ബി കോളേജിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ്...

എം.സി റോഡിൽ ചങ്ങനാശ്ശേരി എസ്‌ ബി കോളേജിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി അപകടം.

എം.സി റോഡിൽ ചങ്ങനാശ്ശേരി എസ്‌ ബി കോളേജിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി അപകടം.അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്ത്‌ നിന്നും തിരുവില്ലയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.

വൈകിട്ട് 3.40 ഓടെയായിരുന്നു അപകടം. ചങ്ങനാശ്ശേരി എസ്ബി കോളേജിന് മുന്നില്‍ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ പരിക്കെറ്റ ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ചങ്ങനാശ്ശേരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ്സിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു.ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ത്യം ഉണ്ടാതാണ്ട് ബസിന്റെ നിയന്ത്രണം വിടാൻ കാരണമെന്ന് പറയുന്നു.

RELATED ARTICLES

Most Popular

Recent Comments