പാലക്കാട് ഒറ്റപ്പാലത്തും കോട്ടയത്തും എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ് (ഇ ഡി) റെയ്ഡ്. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.
ദില്ലി- കോഴിക്കോട് ഇ ഡി യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. എസ് ഡി പി ഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് റെയ്‌ഡെന്നാണ് സൂചന.
കോട്ടയത്ത് വാഴൂര്‍ ചാമംപതാല്‍ എസ് ബി ടി ജംഗ്ഷനില്‍ മിച്ചഭൂമി കോളനിയില്‍ നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 9.30 ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. നേരത്തേ നിരോധിച്ച പി എഫ് ഐയുടെ ഡിവിഷണല്‍ സെക്രട്ടറിയായിരുന്നു നിഷാദ്. ഡല്‍ഹിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്.