സംസ്ഥാനത്ത് അഭിഭാഷകർക്ക് വസ്ത്രധാരണത്തിൽ ഇളവ് നൽകി ഹൈക്കോടതി. ക്രമാതീതമായി വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിലാണ്
വസ്ത്രധാരണത്തിൽ ഇളവ് നൽകിയത്.
അഭിഭാഷകർക്ക്
കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല.
ജില്ലാ തലം വരെയുള്ള കോടതികളിൽ ഹാജരാകുന്ന അഭിഭാഷകർ വെള്ള ഷർട്ടും കോളർ ബാൻഡും മാത്രം ഉപയോഗിച്ചാൽ മതിയാകും.
ഹൈക്കോടതി അഭിഭാഷകർക്ക് ഗൗൺ ധരിക്കുന്നതിൽ മാത്രമാണ് ഇളവ് നൽകിയിട്ടുളളത്.
മെയ് 31 വരെയാണ് ഇളവ് ബാധകം.
വസ്ത്രധാരണത്തിൽ ഇളവ് ആവശ്യപ്പെട്ട്
ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ തീരുമാനം.