കൊല്ലം: കൊല്ലത്ത് മോഷ്ണക്കേസ് പ്രതി എസ് ഐ യുടെയും പൊലീസുകാരൻ്റെയും തലയടിച്ച് പൊട്ടിച്ചു. കൊല്ലം കൊട്ടിയത്താണ് സംഭവം. പൊലീസിന്‍റെ കയ്യിൽ നിന്ന് കൈവിലങ്ങ് തട്ടിയെടുത്ത് ശേഷമായിരുന്നു ആക്രമണം.
കൈവിലങ്ങ് പിടിച്ച് വാങ്ങി പ്രതി എസ് ഐ യുടെയും പൊലീസുകാരൻ്റെയും തലയടിച്ച് പൊട്ടിക്കുകയായിരുന്നു. കൊട്ടിയം എസ് ഐ സോമരാജ്, സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്.
പുതുച്ചിറ ഉമയനല്ലൂർ സ്വദേശി ഗോകുലാണ് പൊലീസുകാരെ അക്രമിച്ചത്. മൊബൈൽ ഫോണും ഒന്നര പവൻ മാലയും മോഷ്ടിച്ച കേസിൽ പ്രതി ഗോകുലിനെ പിടികൂടാൻ എത്തിയപ്പോഴാണ് സംഭവം.