കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഉൾപ്പെട്ട ഒരു റീൽസ് ആരാധകരുടെ ഇടയിൽ വൈറലാണ്. ഒരു റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വന്ദേഭാരത് ട്രെയിനിലെ വിന്‍ഡോ സീറ്റില്‍ ഇരിക്കുകയാണ് സുരേഷ് ഗോപി. ഈ സമയം പുറത്ത് നില്‍ക്കുന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ എടുത്തിരിക്കുന്നതാണ് വൈറല്‍ റീല്‍. പെണ്‍കുട്ടികള്‍ ഡാൻസ് കളിക്കുന്നതാണ് റീൽസിലുള്ളത്. സുരേഷ് ഗോപിയുടെ സിഗ്നേച്ചര്‍ ഡാന്‍സ് സ്റ്റെപ്പ് ആണ് പെൺകുട്ടികൾ അനുകരിക്കുന്നത്.
‘ഡ്രീംസ്’ എന്ന ചിത്രത്തിലെ ‘മണിമുറ്റത്ത് ആവണിപ്പന്തല്‍’ എന്ന ഗാനമാണ് റീലിനു പശ്ചാത്തലം. റീലിന്റെ അവസാന ഷോട്ട് പോകുന്നത് ട്രെയിനില്‍ ഇരിക്കുന്ന സുരേഷ് ഗോപിയിലേക്കാണ്. ഫോണിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം പ്രത്യേക ആക്‌ഷനും കാണിക്കുന്നുണ്ട്.
എന്നാൽ പുറത്തു നടക്കുന്ന സംഭവങ്ങളൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. സംഭവം വൈറൽ ആയതോടെ കമന്‍റുമായി സാക്ഷാൽ സുരേഷ് ഗോപി തന്നെ എത്തിയിട്ടുണ്ട്. ‘ഇതൊക്കെ എപ്പോള്‍’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ കമന്‍റ്.