Logo Below Image
Tuesday, June 24, 2025
Logo Below Image
Homeകേരളംമണ്ണാര്‍ക്കാട് ട്രാവലര്‍ തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പത്തോളം യാത്രക്കാര്‍ക്ക് പരിക്ക്.

മണ്ണാര്‍ക്കാട് ട്രാവലര്‍ തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പത്തോളം യാത്രക്കാര്‍ക്ക് പരിക്ക്.

മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 10 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടിനാണ് അപകടം. പരിക്കേറ്റ യാത്രക്കാരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല. യാത്രക്കാര്‍ അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശികളാണ്.

ജെല്ലിപ്പാറയില്‍നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. ചുരമിറങ്ങി മേലേ ആനമൂളിയിലെത്തിയപ്പോള്‍ വാഹനം റോഡരികില്‍നിന്ന് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. നാട്ടുകാരെത്തിയാണ് വാഹനത്തില്‍കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ