Wednesday, January 8, 2025
Homeകേരളംഅമ്മുവിൻെ മരണം; സൈക്കാട്രി വിഭാഗം അധ്യാപകനെ ഒന്നാം പ്രതിയാക്കണം, പരാതിയുമായി പിതാവ്.

അമ്മുവിൻെ മരണം; സൈക്കാട്രി വിഭാഗം അധ്യാപകനെ ഒന്നാം പ്രതിയാക്കണം, പരാതിയുമായി പിതാവ്.

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിൻെ മരണത്തില്‍ സൈക്കാട്രി വിഭാഗം അധ്യാപകൻ സജിയെ ഒന്നാം പ്രതിയാക്കണമെന്ന ആവശ്യവുമായി അമ്മുവിന്‍റെ പിതാവ് സജീവ്.ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകനെതിരെയാണ് പരാതി. പത്തനംതിട്ട ഡി വൈ എസ് പി ക്ക് പരാതി നൽകി.

അധ്യാപകൻ്റെ സാന്നിധ്യത്തിലാണ് സഹപാഠികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതെന്നാണ് പിതാവിൻ്റെ പരാതി.സൈക്കാട്രി വിഭാഗം അധ്യാപകൻ കൗൺസിലിംഗ് അല്ല കുറ്റവിചാരണയാണ് നടത്തിയത് എന്നും പരാതിയിൽ പറയുന്നു.നവംബർ 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments