Friday, December 27, 2024
Homeകേരളംവാഹന പാർക്കിങ് ചോദ്യംചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ആക്രമണം; പ്രധാനപ്രതി പിടിയിൽ.

വാഹന പാർക്കിങ് ചോദ്യംചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ആക്രമണം; പ്രധാനപ്രതി പിടിയിൽ.

ആലപ്പുഴ: വാഹന പാർക്കിങ് ചോദ്യംചെയ്തതിന്റെ പേരിൽ വനിതാ എ.എസ്.ഐ.യെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയും പിടിയിൽ.തിരുവനന്തപുരം ശ്രീകാര്യം കറ്റേല പൊയ്കയിൽ മീനം സജികുമാർ (43) ആണ് അറസ്റ്റിലായത്.
വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) സമ്മേളനത്തിനെത്തിയ ഇവരുടെ വാഹനം ആലപ്പുഴ എസ്.ഡി.വി. സ്കൂൾപരിസരത്തെ നോ പാർക്കിങ് മേഖലയിൽ പാർക്കുചെയ്തത് മാറ്റാനാവശ്യപ്പെട്ടതിനാണ് പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത്.

കഴിഞ്ഞദിവസമാണ് സംഭവം. കേസിലെ മറ്റു പ്രതികളായ രാമു വി. ഗോപാൽ, അനിരുദ്ധൻ എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.ആലപ്പുഴ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. വി.കെ. വിജുവിനെയാണ് ആക്രമിച്ചത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പ്രതികൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments