Sunday, December 22, 2024
Homeകേരളംകണ്ണൂരില്‍ നിന്ന് കാണാതായ 14-കാരനായി അന്വേഷണം ഊര്‍ജിതം.

കണ്ണൂരില്‍ നിന്ന് കാണാതായ 14-കാരനായി അന്വേഷണം ഊര്‍ജിതം.

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ഊര്‍ജിതം.പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സ്‌കൂള്‍ യൂണിഫോം ആണ് വേഷം. കയ്യില്‍ സ്‌കൂള്‍ ബാഗും ഉണ്ട്.

എന്നാൽ അമ്മയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നുപറഞ്ഞ് തളിപ്പറമ്പിനടുത്ത് ബെക്കളത്ത് ഇറങ്ങിയെന്നാണ് വിവരം. ഇവിടെ കുട്ടി എത്തിയതിന്റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.കണ്ണൂർ ന​ഗരത്തിൽ കുട്ടി എത്തിയെന്ന വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല.

കൂടുതൽ സ്ഥലങ്ങളിലേക്ക് പോലീസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ആര്യനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ 8594020730 നമ്പറുകളിലോ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments