Saturday, January 4, 2025
Homeകേരളംഇന്നും നാളെയും മസ്റ്ററിങ്‌ മഞ്ഞ കാർഡുകാർക്ക്‌.

ഇന്നും നാളെയും മസ്റ്ററിങ്‌ മഞ്ഞ കാർഡുകാർക്ക്‌.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ ശനിയും ഞായറും നടക്കുക മഞ്ഞ കാർഡുകാർക്കുള്ള മസ്റ്ററിങ്‌ മാത്രം. തിരക്ക്‌ ഒഴിവാക്കാനാണ്‌ ക്രമീകരണം. പിങ്ക്‌ കാർഡുകാർക്കുള്ള മസ്റ്ററിങ്‌ തീയതി ഞായറാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി ജി ആർ അനിൽ പറഞ്ഞു.

കേരളത്തിലെ മുഴുവൻ മുൻഗണനാ കാർഡുകാരുടെയും മസ്റ്ററിങ്‌ ഘട്ടം ഘട്ടമായി പൂർത്തിയാക്കും. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ നിഷേധിക്കപ്പെടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്‌. ശനിയും ഞായറും ദൂരസ്ഥലങ്ങളിൽനിന്ന്‌ എത്തിച്ചേരുന്ന പിങ്ക് കാർഡ് അംഗങ്ങൾക്കും അവസരം നൽകണം.

ഈ ദിവസങ്ങളിൽ മഞ്ഞ കാർഡുകാർക്കുമാത്രം റേഷൻ വിതരണവും നടത്താം. സെർവർ തകരാറിലായതിനെ തുടർന്ന് വെള്ളിയാഴ്ച മസ്റ്ററിങ്‌ മഞ്ഞ കാർഡുകാർക്കുവേണ്ടി മാത്രമാക്കിയിരുന്നു. വൈകിട്ടോടെ സെർവർ തകരാർ പൂർണമായും പരിഹരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments