Saturday, January 11, 2025
Homeകേരളംവീര്യം കൂടിയ അനധികൃത വൈൻ വില്പന, പാലാ- പിഴക് സ്വദേശിക്കെതിരെ പാലാ എക്സൈസ് കേസെടുത്തു.

വീര്യം കൂടിയ അനധികൃത വൈൻ വില്പന, പാലാ- പിഴക് സ്വദേശിക്കെതിരെ പാലാ എക്സൈസ് കേസെടുത്തു.

വീര്യം കൂടിയ അനധികൃത വൈൻ വില്പന, പാലാ- പിഴക് സ്വദേശിക്കെതിരെ പാലാ എക്സൈസ് കേസെടുത്തു. പാലാ- പിഴക് ജംഗ്ഷനിലുള്ള സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൂൾ ബാറിൽ നിന്നും വീര്യം കൂടിയ വൈൻ പിടിച്ചെടുത്തു.

67.5 ലിറ്റർ വീര്യം കൂടിയ വൈ നാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇവിടെ നിന്നും അനധികൃത വൈൻ വിൽപ്പന നടത്തുന്നതായി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വൈൻ പിടി കൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മീനച്ചിൽ കടനാട് വില്ലേജിൽ പിഴക് മുതുപ്ളാക്കൽ റെജി തോമസിനെതിരെ പാലാ എക്സൈസ് റേഞ്ച് സംഘം കേസെടുത്തു.

145 ലിറ്റർ വീര്യം കൂടിയ വൈൻ നിർമ്മിച്ച സമാനമായ കുറ്റം നടത്തിയതിന് 2020 പാലാ എക്സൈസ് റേഞ്ച് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

റെയ്‌ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ, ജയദേവൻ R, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments