Sunday, December 7, 2025
Homeകേരളംകെൽട്രോണിന് ഇന്ത്യൻ നേവിയിൽ നിന്ന് 97 കോടി രൂപയുടെ ഓർഡർ

കെൽട്രോണിന് ഇന്ത്യൻ നേവിയിൽ നിന്ന് 97 കോടി രൂപയുടെ ഓർഡർ

സമുദ്രാന്തർ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു. കെൽട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്‌മെന്റ് കോംപ്ലക്‌സ്, അരൂരിലുള്ള കെൽട്രോൺ കൺട്രോൾസ്, സബ്‌സിഡിയറി കമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളാണ് ഓർഡർ അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ നാവികസേനയ്ക്ക് നിർമ്മിച്ചു നൽകുന്നത്. നാവികസേനയിൽ നിന്ന് തന്ത്ര പ്രധാന ഉപകരണങ്ങൾക്കുള്ള ഓർഡറുകൾ തുടർച്ചയായി ലഭിക്കുന്നത് കെൽട്രോൺ കൈവരിച്ച പ്രവർത്തന മികവിന്റെ ഫലമായാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

സോണർ അറെകൾക്കുവേണ്ടി കെൽട്രോൺ സ്വന്തമായി രൂപകൽപ്പന ചെയ്ത ലോ ഫ്രീക്വൻസി പ്രോസസിംഗ് മോഡ്യൂളുകളാണ് ഈ ഓർഡറിൽ പ്രധാനപ്പെട്ടവ. അന്തർവാഹിനികളെയും കപ്പലുകളെയും കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിയുള്ള സംവിധാനമാണ് സോണാറുകൾ. കെൽട്രോൺ നിർമ്മിച്ചു നൽകിയ പ്രോട്ടോടൈപ്പുകൾ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയ ശേഷം നിലവിൽ രണ്ട് പ്രോസസിങ് മോഡ്യൂളുകൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. കൂടുതൽ ദൂരത്തിലുള്ള ടാർഗറ്റുകളെ കണ്ടെത്തുന്നതിന് കെൽട്രോണിന്റെ ലോ ഫ്രീക്വൻസി പ്രോസസിംഗ് മോഡ്യൂളുകൾ സഹായകമാകും. ഉപയോഗിച്ച് മികവ് തെളിയിക്കുന്നതോടെ സമുദ്രാന്തർ സാങ്കേതിക സംവിധാനങ്ങളിൽ ഈ മോഡ്യൂളുകൾക്ക് അനവധി സാധ്യതകൾ ഭാവിയിൽ ഉണ്ടാവുകയും ചെയ്യും.

ഇതോടൊപ്പം നാവികസേനയുടെ വിവിധതരം കപ്പലുകളിൽ സ്ഥാപിക്കുന്നതിനു സമുദ്ര ജലത്തിന്റെ ആഴം അളക്കുന്നതിനുള്ള എക്കോ സൗണ്ടർ, കപ്പലുകളുടെയും മറ്റും വേഗം കണക്കാക്കുന്നതിനുള്ള ഇലക്ട്രോ മാഗ്‌നെറ്റിക് ലോഗ്, ഡാറ്റാ ഡിസ്ട്രിബ്യൂഷൻ യൂണിറ്റുകൾ, ആൻറി സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റുകൾക്കുള്ള സോണാറിന് ആവശ്യമായ പവർ ആംപ്ലിഫയറുകൾ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ കെൽട്രോൺ നിർമ്മിച്ചു നൽകും.

കഴിഞ്ഞ 25 വർഷമായി പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന കെൽട്രോൺ, പ്രത്യേകമായി ഇന്ത്യൻ നാവികസേനയ്ക്ക് അണ്ടർ വാട്ടർ ഉപകരണങ്ങൾ നിർമ്മിച്ചു വരുന്നതിൽ മുൻപന്തിയിലുളള പൊതുമേഖല സ്ഥാപനമാണ്. ഡിഫൻസ് മേഖലയിൽ നിന്നും ഒട്ടനവധി മികച്ച ഓർഡറുകൾ കെൽട്രോൺ പ്രതീക്ഷിക്കുന്നതായും മന്ത്രി പി.രാജീവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com