Monday, September 16, 2024
Homeകേരളംകാട്ടാന എണ്ണത്തിൽ കുറവ് : വനംവകുപ്പ് മന്ത്രി :ഇഷ്ടം പോലെയെന്ന് ജനങ്ങള്‍

കാട്ടാന എണ്ണത്തിൽ കുറവ് : വനംവകുപ്പ് മന്ത്രി :ഇഷ്ടം പോലെയെന്ന് ജനങ്ങള്‍

സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് പുറത്തുവിട്ട കണക്കുകൾ വിലയിരുത്തിക്കൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.കേരളത്തിൽ ഇപ്പോഴുള്ള ആകെ കാട്ടാനകളുടെ എണ്ണം 1793 ആണെന്നും കഴിഞ്ഞ വർഷം 1920 ആനകളാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.

2017 ലാണ് അവസാനമായി കാട്ടാന സെൻസസ് നടന്നത്.5 വർഷം കൂടുമ്പോഴാണ് സെൻസസ്. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ വർഷം നടക്കേണ്ട സെൻസസ് മുടങ്ങിയിരുന്നു.ഇക്കുറി സെൻസസ് നടപടികൾക്കായി റാന്നി ഡിവിഷനില്‍ മാത്രം 108 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു . ആനകളെ നേരിട്ട് നിരീക്ഷിക്കൽ, പിണ്ടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകമായ പരിശോധന, ആനകളുടെ സാന്നിധ്യമുള്ള പ്രദേശത്തെ ജല സ്രോതസുകൾ, സസ്യങ്ങൾ, കുറ്റിച്ചെടികൾ തുടങ്ങിയവയുടെ പരിശോധനയിൽ കൂടിയുള്ള കണ്ടെത്തലുകൾ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചാണ് ഇപ്പോഴും സെന്‍സസ് നടക്കുന്നത് . കാലം മാറിയത് അറിയാത്തത് വനം വകുപ്പ് മാത്രം ആണ് . കാലോചിതമായ ആധുനിക മാറ്റങ്ങള്‍ സെന്‍സസില്‍ ഇല്ല എന്നത് ആണ് ഏറെ പരിതാപകരം .വനം വകുപ്പ് മന്ത്രി പറയുന്നത് കാട്ടാനകള്‍ കുറഞ്ഞു എന്നാണ് .അതിനു അര്‍ഥം കാട്ടാനകൾക്കു ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയും തീറ്റ അടക്കമുള്ള സൗകര്യങ്ങൾ വനത്തില്‍ ഇല്ല എന്ന് വനം വകുപ്പ് മന്ത്രി തന്നെ അക്കമിട്ടു നിരത്തി . കാട്ടാനകള്‍ കുറയാന്‍ ഉള്ള കാരണം തേടി വനം വകുപ്പ് ഭൂതക്കണ്ണാടിയുമായി ഇറങ്ങണം . തട്ടികൂട്ടു സെന്‍സസ് വനം വകുപ്പ് ഉപേക്ഷിച്ചു സത്യാവസ്ത ജനതയെ ബോധ്യപ്പെടുത്തണം .

കാട്ടാന സെന്‍സസിനെ അടിസ്ഥാനമാക്കി വനം വകുപ്പ് തയാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജന രോക്ഷം കുറയ്കാന്‍ ആണ് മന്ത്രി ഇങ്ങനെ പറയുന്നത് എന്ന് വന മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ പറയുന്നു . കാട്ടാന ശല്യം ഉണ്ടോ എന്ന് അറിയാന്‍ ഉന്നത വനപാലകര്‍ തിരുവനന്തപുരം വഴുതക്കട്ടെ ഹെഡ് ഓഫീസിലെ ശീതള മുറിയില്‍ നിന്നും ഇറങ്ങി വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ രണ്ടു ദിവസം താമസിക്കണം എന്നാണ് ജനതയുടെ അഭിപ്രായം . വനം വകുപ്പ് മന്ത്രി നേതൃത്വം നല്‍കണം എന്നും ജനകീയ അഭിപ്രായം ഉയര്‍ന്നു . കാട്ടാനകള്‍ കൂണ് മുളച്ച പോലെ വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളില്‍ ഉണ്ട് . കാടിറങ്ങിയ കാട്ടാനകള്‍ തെങ്ങും കവുങ്ങും വാഴയും എല്ലാം കുത്തി മറിച്ചു തിന്നു തീര്‍ക്കുന്നു . വനം വകുപ്പ് എത്തിയാല്‍ കൂണ് പോലെ മുളച്ച കാട്ടാനകളെ വരിവരിയായി എണ്ണി എടുക്കാം എന്നാണു നാട്ടുകാരുടെ ഭാക്ഷ്യം

കാട്ടാന സെന്‍സസ് ഇക്കുറി പരാജയം ആയിരുന്നു എന്നാണ് വനം വകുപ്പിലെ ചില ജീവനക്കാര്‍ തന്നെ പറയുന്നത് . കാട്ടിലെ കാലാവസ്ഥ അനുകൂലം അല്ലായിരുന്നു . മഴയും പുഴു കടിയും മൂലം മിക്ക സ്ഥലത്തും എത്തിച്ചേരാന്‍ ദുഷ്കരം ആയിരുന്നു . സ്ഥിരം സ്ഥലങ്ങളില്‍ എത്തി പഴക്കം ചെന്ന ആനപിണ്ഡം , കാലടി എന്നിവ കണക്കാക്കി . ചിലയിടങ്ങളില്‍ കൂട്ടമായി ആനകളെ കണ്ടു വിലയിരുത്തി . ആനകള്‍ നേരത്തെ വന്നിരുന്ന സ്ഥിരം ആനതാരകളില്‍ പലതും ആനകള്‍ കടന്നു വരാതായത്തോടെ കാടുകള്‍ വളര്‍ന്നു .

ആനകള്‍ സ്ഥിരമായി തീറ്റതേടി എത്തിയിരുന്ന പല ഭാഗത്തെയും ഈറ്റകള്‍ നശിച്ചു . പുതിയ ഈറ്റ നട്ടുപിടിപ്പിച്ചില്ല . വന സംരക്ഷണ സമിതികള്‍ക്ക് വനത്തില്‍ ഒരു തൈ വെച്ചു പിടിപ്പിക്കുന്നതിനു പണം നല്‍കുന്നുണ്ട് . തൈ വെക്കാനും വളരുമ്പോള്‍ അതിനും പണം ലഭിക്കും .കാട്ടില്‍ കിളിച്ചു നില്‍ക്കുന്ന മരതൈകള്‍ തന്നെ ആണ് പിഴുതു വേറെ ഒരിടത്ത് വെക്കുന്നത് . ചിലയിടങ്ങളില്‍ തവാരണ ഒരുക്കി തൈകള്‍ വെച്ചു പിടിപ്പിച്ചു കൊണ്ട് നടും .ഏക്കര്‍ കണക്കിന് പുതിയ തൈകള്‍ നട്ടതായി രേഖകള്‍ ഉണ്ട് . എന്നാല്‍ ആനപോലെ ഉള്ള സസ്യ ജന്തുക്കള്‍ക്ക് ഉപകാരം ഉള്ള ഈറ്റ ,മുള , പന പോലെയുള്ള നാരുള്ള സസ്യങ്ങള്‍ വ്യാപകമായി വെച്ചു പിടിപ്പിക്കുന്നില്ല .ഇതിനാല്‍ തീറ്റതേടി ആനയടക്കം കാട് ഇറങ്ങുന്നു . ഈ ആനകളുടെ കണക്കുകള്‍ സെന്‍സസില്‍ വന്നിട്ടില്ല . ഉള്‍ക്കാട്ടില്‍ വേണ്ടത്ര നാരു വര്‍ഗ ചെടികള്‍ കുറഞ്ഞതും ആനകള്‍ നാട്ടില്‍ എത്തുവാന്‍ കാരണമാകുന്നു .

വനം വകുപ്പ് നടത്തിയ ആന സെന്‍സസ് കാലോചിതമായി പരിഷ്കരിക്കുന്നില്ല .ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കാട്ടാന സെന്‍സസ് നടത്തുവാന്‍ നിലവില്‍ വനം വകുപ്പില്‍ ഉപകരണം ഇല്ല .പഴയ രീതിയില്‍ ഉള്ള സെന്‍സസ് ഈ കാലഘട്ടത്തില്‍ അനുയോജ്യം അല്ല . ഒരാഴ്ച കൊണ്ട് കേരളത്തിലെ കാട്ടാനകളുടെ പൂര്‍ണ്ണ വിവരം ശേഖരിക്കാന്‍ കഴിയില്ല . പ്രഹസനമാകുന്ന ഇത്തരം പഴയ രീതി വനം വകുപ്പ് ഉപേക്ഷിക്കണം . നാട്ടില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ ഏറു പടക്കം ഇപ്പോഴും ഉപയോഗിക്കുന്ന വനം വകുപ്പ് എത്രയോ കോടി രൂപ ഉപകാരം അല്ലാത്ത പദ്ധതികള്‍ക്ക് വേണ്ടി വെറുതെ പാഴാക്കി കളയുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments