കാസര്‍ഗോഡ് ബേഡകത്ത് യുവതിയെ കടയ്ക്കുള്ളില്‍ തീകൊളുത്തി കൊല്ലാന്‍ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതക്ക് നേരെയാണ് ആക്രമണമുണ്ടായത്.
50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആക്രമണത്തില്‍ തമിഴ്‌നാട് സ്വദേശിയായ രാമാമൃതം എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയിലായിരുന്നു ആക്രമണം.
രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തുകയായിരുന്നു രാമാമൃതം. ഇയാള്‍ മദ്യപിച്ച് കടയില്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നത് പതിവായിരുന്നു. ഇക്കാര്യം രമിത കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് രാമാമൃതത്തോട് കടമുറി ഒഴിയാന്‍ കെട്ടിട ഉടമ ആവശ്യപ്പെടുകയും ചെയ്തു. ഇതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്.