Saturday, November 23, 2024
Homeഇന്ത്യപൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു*

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു*

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതരന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് നിയമം. പൗരത്വത്തിനായി അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമാകും.

2014 ഡിസംബര്‍ 31-ന് മുന്‍പ് പാകിസ്ഥാന്‍, ബംഗ്ലദേശ് ,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന,ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വംന           നല്‍കുന്നതിനുള്ളതാണു നിയമം. 2019 ലാണ്ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019 ഡിസംബര്‍ 12നു രാഷ്ട്രപതി അംഗീകാരം നല്‍കി.

ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയപരിധിയില്‍ നിരവധിതവണ ആഭ്യന്തരമന്ത്രാലയം സാവകാശം തേടിയിരുന്നു.പാര്‍ലമെന്റ് നിയമം പാസാക്കി 6 മാസത്തിനകം ചട്ടങ്ങള്‍ തയാറാക്കണമെന്നതാണു വ്യവസ്ഥ. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാകില്ല.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments