പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ല. വാണി കപൂർ നായികയായി അഭിനയിക്കുന്ന ചിത്രം രാജ്യത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
മെയ് 9 ആയിരുന്നു സിനിമയുടെ റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം റിലീസ് തീയതി നീട്ടുന്നതിനെ കുറിച്ച് അണിയറ പ്രവർത്തകർ ആലോചിച്ചിരുന്നു.
ഒമ്പത് വർഷത്തിന് ശേഷം ഫവാദ് ഖാന്റെ ബോളിവുഡിലേക്കുള്ള തിരിച്ചു വരവായിരുന്നു അബിർ ഗുലാൽ. ഖൂബ്സുരത് (2014), കപൂർ & സൺസ് (2016), ഏ ദിൽ ഹേ മുഷ്കിൽ (2016) എന്നിവയുൾപ്പെടെ മൂന്ന് ബോളിവുഡ് ചിത്രങ്ങളിൽ നടൻ മുമ്പ് അഭിനയിച്ചിരുന്നു, ഇവയെല്ലാം ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ നടന്റെ സ്വീകാര്യത വർധിപ്പിച്ചു.
ഭീകരാക്രമണത്തെ അപലപിച്ച് ഫവാദ് ഖാന്‍ കഴിഞ്ഞദിവസം കുറിപ്പ് പങ്കുവെച്ചിരുന്നു. ചിത്രത്തിലെ രണ്ട് പാട്ടുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഭീകരാക്രണത്തിന് പിന്നാലെ യൂട്യൂബ് ഇന്ത്യയില്‍നിന്ന് ഇരു പാട്ടുകളും അപ്രത്യക്ഷമായി.