പാന്റ് തയ്ച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് തയ്യൽക്കാരനെ കുത്തിക്കൊന്നു. തമിഴ്നാട് നാഗർകോവിലിലാണ് സംഭവം. തിട്ടുവിള സ്വദേശി സെൽവമാണ് മരിച്ചത്.
പ്രതി തൂത്തുക്കുടി സ്വദേശി ചന്ദ്രമണിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ സിസിടിവി നോക്കി തിരിച്ചറിഞ്ഞ പൊലീസ് പിടികൂടുകയായിരുന്നു.