Logo Below Image
Monday, June 23, 2025
Logo Below Image
Homeഇന്ത്യഡോക്ടര്‍മാര്‍ ബ്രാൻഡ് നാമങ്ങള്‍ക്ക് പകരം ജനറിക് മരുന്നുകള്‍ നിര്‍ദേശിക്കണം; സുപ്രീംകോടതി.

ഡോക്ടര്‍മാര്‍ ബ്രാൻഡ് നാമങ്ങള്‍ക്ക് പകരം ജനറിക് മരുന്നുകള്‍ നിര്‍ദേശിക്കണം; സുപ്രീംകോടതി.

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഡോക്ടർമാരും ബ്രാൻഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിർദേശിക്കണമെന്ന നിർദേശവുമായി സുപ്രീം കോടതി.

ഔഷധ കമ്ബനികളുടെ അധാർമിക വിപണന രീതികള്‍ നിയന്ത്രിക്കുന്നതിന് നിയമപരമായ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ചിന്റെതാണ് നിരീക്ഷണം.

ഫെഡറേഷൻ ഓഫ് മെഡിക്കല്‍ ആൻഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (എഫ്.എം.എസ്.ആർ.എ.ഐ) തുടങ്ങിയ സംഘടനകള്‍ സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസ് ജൂലൈയില്‍ കൂടുതല്‍ വാദം കേള്‍ക്കാൻ കോടതി മാറ്റിവെക്കുകയും ചെയ്തു.

മരുന്ന് വ്യവസായത്ത് അധാർമികമായ കച്ചവടവത്കര രീതികളാണ് നടക്കുന്നതെന്ന് ഹരജിയില്‍ സൂചിപ്പിച്ചിരുന്നു.

കൂടുതല്‍ മരുന്നുകള്‍ പ്രിസ്‌ക്രിപ്ഷൻ ചെയ്യുന്നതിനായി ഡോക്ടർമാരെ സ്വാധീനിക്കുന്നതിനായി വില്‍പ്പനക്കും പ്രചാരണത്തിനുമായി വൻതോതില്‍ പണം ചെലവഴിക്കുന്നുണ്ടെന്നും റിട്ട് ഹർജിയില്‍ എടുത്തുകാണിച്ചിട്ടുണ്ട്.

കെമിക്കല്‍ പേറ്റൻ്റുകളാല്‍ സംരക്ഷിച്ചിരിക്കുന്ന മരുന്നിന്റെ അതേ രാസവസ്തുക്കള്‍ അടങ്ങിയ ഒരു ഫാർമസ്യൂട്ടിക്കല്‍ മരുന്നാണ് ജനറിക് മരുന്നുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ